എം.ഐ തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു
മനാമ: മുസ്ലിം ലീഗിന്റെ സൈദ്ധാന്തിക മുഖത്തെയാണ് എം.ഐ തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് കെ.എം.സി.സി ബഹ്റൈന്‍ അനുശോചന യോഗം വിലയിരുത്തി. മനാമ കെ.എം.സി.സി ആസ്ഥാനത്തു നടന്ന അനുശോചന യോഗത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ടി.പി മുഹമ്മദലി അധ്യക്ഷനായി.
നാലു പതിറ്റാണ്ടിലധികം ന്യൂനപക്ഷങ്ങളെ രാഷ്ടീയ പ്രബുദ്ധമാക്കാന്‍ തന്റെ തൂലിക കൊണ്ടും പ്രഭാഷണം കൊണ്ടും അശ്രാന്ത പരിശ്രമം നടത്തിയ എം.ഐ തങ്ങള്‍ മുസ്ലിം ലീഗിന്റെ ബൗദ്ധിക നേതൃത്വത്തില്‍ പ്രഥമ ഗണനീയനായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഷംസുദ്ധീന് വെള്ളിക്കുളങ്ങര, പി. വി. സിദ്ദിഖ്, റഫീക്ക് തോട്ടക്കര, ഫൈസല്‍ കോട്ടപ്പള്ളി, കെ യു ലത്തീഫ്, സലാം മമ്പാട്ടുമൂല, അസ്ലം വടകര, റഷീദ് ആറ്റൂര്‍, കെ.പി മുസ്തഫ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."