സകാത്ത് ഫലപ്രദമാക്കണം: സമസ്ത
കോഴിക്കോട്: സാമ്പത്തിക ശുദ്ധീകരണത്തിന്റെ അടിസ്ഥാന തത്ത്വമായ സകാത്ത് ഫലപ്രദമായി വിനിയോഗിക്കണമെന്ന് സമസ്ത നേതാക്കള്‍. സകാത്ത് കൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ അത് കൃത്യമായി കണക്കാക്കി ലഭിക്കാന്‍ അവകാശപ്പെട്ടവര്‍ക്ക് എത്തിക്കണം.
ഇതിനായി മഹല്ല് തലങ്ങളില്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തണമെന്ന് മഹല്ല് ജമാഅത്തുകളോടും ഖത്തീബുമാരോടും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സകാത്ത് വിനിയോഗത്തെ കുറിച്ച് നാളെ ( റമദാന്‍ 7 ന് ) പള്ളികളില്‍ ഉദ്‌ബോധനം നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
സാമ്പത്തിക വിഷമമനുഭവിക്കുന്നവരെ പ്രാരാബ്ധത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനും ജീവിത മാര്‍ഗം കാണിക്കുന്നതിനും ഉപകരിക്കുന്ന വിധം സകാത്ത് നല്‍കുന്നതിന് ധനികരുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വേണം. സകാത്ത് കമ്മിറ്റിയും സംഘടിത സകാത്തുമായി രംഗത്ത് വന്ന് സകാത്ത് വിഹിതം സ്വരൂപിച്ച് അവകാശികളല്ലാത്തതിനും ചെലവഴിക്കുന്ന ചില പുത്തനാശയക്കാരുടെ (ബിദഈ) നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം.
സകാത്തിന് കമ്മിറ്റി സംവിധാനം ഇസ്‌ലാമികമല്ല. ഇസ്‌ലാമിക ഭരണത്തിലെ സകാത്ത് സംവിധാനം മതേതര രാജ്യത്ത് അവലംബിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."