HOME
DETAILS
MAL
ലഹരി വര്‍ജനത്തെ സര്‍ക്കാര്‍ ഏറ്റെടുക്കും: ടി.പി രാമകൃഷ്ണന്
backup
June 01 2017 | 02:06 AM
തിരുവനന്തപുരം: ലഹരി വര്‍ജനത്തെ ഒരു പ്രസ്ഥാനമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. എക്സൈസ് വകുപ്പ് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയം. ഒരു മദ്യശാല പൂട്ടിക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ല. അങ്ങനെ മദ്യശാലകള്‍ പൂട്ടിയതുകൊണ്ട് സമൂഹത്തെ ലഹരിയില്‍നിന്ന് മോചിപ്പിക്കാനും കഴിയില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ഉദയഭാനു റിപ്പോര്‍ട്ടില്‍ മദ്യ നിരോധനം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."