വിശ്വസ്തനെ മാറ്റിയതില്‍ വ്യക്തത തേടി സെന്‍കുമാര്‍
തിരുവനന്തപുരം: തന്റെ പേഴ്സനല്‍ സ്റ്റാഫിലെ ഉദ്യോഗസ്ഥനെ മാറ്റിയതില്‍ വ്യക്തത തേടി സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിന് കത്തുനല്‍കി. സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്ന വിവരങ്ങള്‍ എവിടെ നിന്ന് ലഭിച്ചു എന്നതിലടക്കം വ്യക്തത തേടിയാണ് കത്ത്.
ഉത്തരവില്ലാതെ 15 വര്‍ഷം എ.എസ്.ഐ അനില്‍ കുമാര്‍ സെന്‍കുമാറിനൊപ്പം ഡപ്യൂട്ടേഷനില്‍ തുടര്‍ന്നെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയതെന്നാണ് ഉത്തരവില്‍ വിശദീകരിച്ചിരുന്നത്. കൂടാതെ സെന്‍കുമാര്‍ ഇതിന് വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
2012ല്‍ താന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി ആയിരിക്കെയാണ് അനില്‍ കുമാര്‍ ക്യംപ് ഓഫിസില്‍ എത്തുന്നത്. അഞ്ച് വര്‍ഷമായി പേഴ്സനല്‍ സ്റ്റാഫില്‍ തുടരുകയായിരുന്നു. അനില്‍കുമാറിനെ മാറ്റാനുള്ള കാരണമെന്തെന്നും ആരാണ് പരാതി നല്‍കിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെന്‍കുമാര്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്. തന്റെയൊപ്പമുള്ള ഉദ്യോഗസ്ഥനെതിരേ പരാതി ലഭിച്ചെങ്കില്‍ അത് ആദ്യം തന്നെ അറിയിക്കേണ്ടതല്ലായിരുന്നോയെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."