മര്‍കസ് വിദ്യാര്‍ഥികളുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളജിലെ വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും മര്‍കസ് മാനേജ്‌മെന്റ് വഞ്ചിച്ചുവെന്നുള്ള വിദ്യാര്‍ഥികളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അതേസമയം, വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിനെതിരേ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇടപ്പെട്ടില്ല. തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലിസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മെയ് 16ന് പൊലിസ് ഇതു സംബന്ധിച്ച് പ്രഥമവിവര റിപോര്‍ട്ട് തയാറാക്കിയെന്നും എന്നാല്‍ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ മര്‍ക്കസ് മാനേജ്‌മെന്റിന്റെ ചെയര്‍മാന്‍ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം വിദേശത്തേക്ക് പോയതായും സമരസമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.ഇ. സജല്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് കേസില്‍ എത്രയും വേഗം അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും ചോദ്യംചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. മര്‍ക്കസില്‍ എന്തെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായാല്‍ പൊലിസിന് ഇടപെടാമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."