HOME
DETAILS
MAL
സാവിത്രി കാവ്ലേക്കറെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി
backup
August 01 2019 | 21:08 PM
പനാജി: ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്ലേക്കറുടെ ഭാര്യ സാവിത്രി കാവ്ലേക്കറെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയായിരുന്നു സാവിത്രി. ഇന്നലെയാണ് ഗോവ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ ഇവരെ പുറത്താക്കിയതായി അറിയിച്ചത്.
കഴിഞ്ഞ മാസമാണ് ചന്ദ്രകാന്ത് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. എന്നാല്‍ ഭാര്യ സാവിത്രി കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുകയായിരുന്നു. ബി.ജെ.പിയിലെത്തിയ ചന്ദ്രകാന്തിനെ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. അതേസമയം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സാവിത്രി തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."