വിരുപ്പാക്ക സ്പിന്നിങ് മില്‍: ചന്ദന മരങ്ങള്‍ മുറിച്ച് കടത്തി
വടക്കാഞ്ചേരി : വിരുപ്പാക്ക തൃശൂര്‍ കോപ്പറേറ്റീവ് സ്പിന്നിങ് മില്കോമ്പൗണ്ടില് നിന്ന് വന്‍ തോതില്‍ ചന്ദന മരങ്ങള്‍ മുറിച്ച് കടത്തി. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം.
മൂന്നു ദിവസങ്ങള്‍ തുടര്‍ച്ചയായി ചന്ദന മോഷ്ടാക്കള്‍ മില്ലില്‍ എത്തിയെന്നാണു വിവരം. നാലു മരങ്ങള്‍ പൂര്‍ണമായും മുറിച്ചു കടത്തിയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി മരം മുറിക്കുന്ന ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ ചെന്നു നോക്കിയപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മുറിച്ചിട്ട തടികളുടെ ഏതാനും ഭാഗങ്ങള്‍ കണ്ടെടുത്തു. ഏക്കര്‍ കണക്കിന് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണു മില്‍ കോമ്പൗണ്ട്. ഇതില്‍ നിറയെ അകില് മരങ്ങളുമുണ്ട്. സുരക്ഷാ ജീവനക്കാര്‍ക്ക് ഈ വിസ്തൃതമായ ഏരിയയില്‍ എത്തിപെടുക എന്നത് ദുഷ്കരമാണ്. ഇതു മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാവുകയാണ്. നേരത്തേയും മില്ലില്‍ നിന്ന് നിരവധി അകില് മരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് വടക്കാഞ്ചേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."