സംസ്ഥാന സീനിയര്‍ ഫുട്ബോള്‍: ഇടുക്കിക്കും വയനാടിനും ജയം
കൊച്ചി: കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ ആദ്യ ജയം ഇടുക്കിക്ക്. ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ തിരുവനന്തപുരത്തെയാണ് ഇടുക്കി പരാജയപ്പെടുത്തിയത്.
ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇടുക്കിയുടെ വിജയം. എല്‍ദോ സണ്ണിയുടെ ഇരട്ട ഗോളുകളാണ് ഇടുക്കിയെ വിജയത്തില്‍ എത്തിച്ചത്. 30ാം മിനുട്ടില്‍ ആയിരുന്നു എല്ദോയിലൂടെ ഇടുക്കിയുടെ ആദ്യ ഗോള്‍. രണ്ട@ാം പകുതിയില്‍ 60ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ഷിനു തിരുവനന്തപുരത്തെ ഒപ്പം എത്തിച്ചു.
എന്നാല്‍ ഉടന്‍ ലീഡ് പുനഃസ്ഥാപിക്കാന്‍ ഇടുക്കിക്ക് ആയി. അല്‍സേ എന്‍ ജമാല്‍ ആയിരുന്നു ഇടുക്കിക്ക് വേണ്ട@ി 70ാം മിനുട്ടില്‍ ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷം വീ@ണ്ടും ഗോള്‍വല ചലിപ്പിച്ചു കൊ@ണ്ട് എല്‍ദോ സണ്ണി ഇടുക്കിയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ശക്തരായ കോഴിക്കോടിനെയാണ് വയനാട് തകര്‍ത്തത്.
ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു വയനാടിന്റെ വിജയം.
8-ാം മിനുട്ടില്‍ വയാനാട് സ്കോര്‍ കണ്ടെത്തി കോഴിക്കോടിനെ ഞെട്ടിച്ചു. വയനാടിനു വേ@ണ്ടി മനാഫ് ആണ് ആദ്യ ഗോള്‍ നേടിയത്.
കളിയുടെ 35ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ നൗഫല്‍ കോഴിക്കോടിനെ ഒപ്പം എത്തിച്ചു. എന്നാല്‍ രണ്ട@ാം പകുതിയില്‍ വയനാട് കളി തിരിച്ചുപിടിച്ചു.
48ാം മിനുട്ടില്‍ ഹുസൈനും 59ാം മിനുട്ടില്‍ നിഖിലും വയനാടിന്റെ വിജയം ഉറപ്പിച്ച ഗോളുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് കാസര്‍കോട് പത്തനംതിട്ടയെ തകര്‍ത്തു.
കാസര്‍കോടിന് വേണ്ടി വിഷ്ണു ഇരട്ട ഗോള്‍ സ്വന്തമാക്കി. സിറാജുദ്ദീന്, ശ്രീരാഗ്, നിജിന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്വന്തമാക്കി. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ വയനാട് കോട്ടയത്തേയും കാസര്‍കോട് ഇടുക്കിയേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."