HOME
DETAILS
MAL
ജൈവ ഇന്ധന നിര്‍മാണത്തിന് പുതിയ സാങ്കേതിക വിദ്യ കണ്ടെത്തി
backup
June 01 2017 | 03:06 AM
കൊല്‍ക്കത്ത: ഖരക്പൂര്‍ ഐ.ഐ.ടിയിലെ ഗവേഷകര്‍ ജൈവ ഇന്ധനം നിര്‍മിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ കണ്ടെത്തി. മലിനീകരണം ഇല്ലാത്തതും വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും ജൈവ ഇന്ധനം നിര്‍മിക്കാന്‍ ഈ സാങ്കേതിക വിദ്യവഴി കഴിയുമെന്ന് ഐ.ഐ.ടി വക്താവ് അറിയിച്ചു.
ഐ.ഐ.ടിയിലെ ജൈവ-ഊര്‍ജ വിഭാഗത്തിലെ ഗവേഷകനായ പി.കെ സിന്‍ഹ ഇതിന്റെ പേറ്റന്റിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രാസമാറ്റത്തിലൂടെ സസ്യങ്ങളില്‍ നിന്ന് ജൈവ ഇന്ധനം നിര്‍മിക്കുകയെന്നത് നിലവില്‍ ചെലവേറിയതാണ്. ഐ.ഐ.ടിയില്‍ കണ്ടെത്തിയ സാങ്കേതിക വിദ്യ ഇപ്പോഴുള്ള ചെലവ് ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."