തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി; ടി.ടി.വി ദിനകരന് ജാമ്യം
ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ടി.ടി.വി ദിനകരന് ജാമ്യം.
പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ച രണ്ടില ചിഹ്നം തിരിച്ചുകിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ദിനകരനെ ഡല്‍ഹി പൊലിസ് ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് അറസ്റ്റ് ചെയ്തത്. ചിഹ്നം ലഭിക്കാന്‍ ഇടനിലക്കാരന് സുകേഷ് വഴി ദിനകരന് തെരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സുകേഷ് ഇടനിലക്കാരനായി ദിനകരനെ സമീപിച്ചതെന്നും ഡല്‍ഹി പൊലിസ് അറിയിച്ചിരുന്നു.
രണ്ടില ചിഹ്നം നേടിയാല്‍ 50 കോടി സുകേഷിനു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ 10 കോടി രൂപ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ദിനകരനെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."