ചൂതാട്ടത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് മാനഭംഗത്തിന് വിട്ടുകൊടുത്തു, സംഭവം യുപിയില്‍
ജോണ്‍പൂര്‍: ചൂതാട്ടത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഭാര്യയെ സഹൃത്തുക്കള്‍ക്ക് കൂട്ടമാനഭംഗത്തിന് വിട്ടുകൊടുത്തു യുവാവ്, ഉത്തര്‍പ്രദേശിലെ ജോണ്‍പൂര്‍ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ലഹരിക്ക് അടിമയായ യുവാവാണ് സുഹൃത്തുക്കളുമായി ചൂതാട്ടം കളിക്കുന്നതിനിടെ പണം നഷ്ടപ്പോള്‍ ഭാര്യയെ പകരം നല്‍കിയത്. സംഭവത്തിന് ശേഷം യുവതി പോലിസില്‍ പരാതി പറയാന്‍ ചെന്നെങ്കിലും കേസെടുക്കാന്‍ പോലിസും തയ്യാറായില്ല. പിന്നീട് കോടതി ഇടപെട്ടപ്പോഴാണ് പോലിസ് എഫ്.ഐ.ആര് രജിസറ്റര്‍ ചെയ്യാനെങ്കിലും തയ്യാറായത്.
ഭര്‍ത്താവിന്റെ സുഹൃത്തുക്കുളായ അരുണും, ബന്ധുവായ അനിലും ചൂതാട്ടത്തിനും മദ്യപിക്കാനും സ്ഥിരമായി വീട്ടില്‍ വരാറുണ്ടെന്നും കഴിഞ്ഞ ദിവസം ചൂതാട്ടത്തില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ അവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്നും യുവതി പരാതിപ്പെട്ടു. പിന്നിട് സ്വന്തം വീട്ടിലേക്ക് പോയ സത്രീയെ മാപ്പ് പറഞ്ഞ് തിരിച്ചു കൊണ്ടുവരുന്നതിനിടെ രണ്ടാമതും സുഹൃത്തുക്കള്‍ക്ക് മാനഭംഗത്തിന് വിട്ടുകൊടുത്തു. പിന്നീട് പോലിസ് കേസെടുക്കാന്‍ തയ്യറാവാത്തതിനെ തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."