HOME
DETAILS
MAL
ജനനേന്ദ്രിയം മുറിച്ച കേസ്: സ്വാമിയെ കോടതിയില്‍ ഹാജരാക്കി
backup
June 01 2017 | 13:06 PM
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയെ പൊലിസ് കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പോക്സോ കോടതിയിലാണ് സ്വാമിയെ ഹാജരാക്കിയത്. വ്യാഴാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജാരാക്കിയ സ്വാമിയെ മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. സ്വാമിക്ക് മതിയായ ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പീഡനശ്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമിയെ കോടതിയില്‍ ഹാജരാക്കാത്തതില്‍ പൊലിസിനെ പോക്സോ കോടതി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."