HOME
DETAILS
MAL
വികസന സെമിനാര്‍ നടത്തി
backup
June 01 2017 | 18:06 PM
വാടാനപ്പിള്ളി: നാട്ടിക പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ നടത്തി. 12 കോടി രൂപയുടെ പദ്ധതിക്ക് സെമിനാര്‍ രൂപം നല്കി. യുവജനങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സബ്സിഡി നല്‍കും. വയോജനങ്ങള്‍ക്ക് കുടിലും പട്ടികജാതിക്കാര്‍ക്ക് വാട്ടര്‍ ടാങ്കും നല്‍കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ബഹുനിലയാക്കും. നാട്ടിക ബീച്ചില്‍ പാര്‍ക്ക് നിര്‍മ്മിക്കുമെന്നും പദ്ധതിയില്‍ പറയുന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആര് സുഭാഷിണി മുഖ്യപ്രഭാഷണം നടത്തി. ബിന്ദു പ്രദീപ് പദ്ധതി രേഖ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."