ചെങ്ങോടുമല ഖനനാനുമതി റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി
പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ കോഡിനേഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
പാരിസ്ഥിതികാഘാത പഠനം നടത്താതെയും പൊതുജനാഭിപ്രായം പരിഗണിക്കാതെയും ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പരിഗണിച്ചാല്‍ ഇവിടെ ഖനനത്തിന് ഒരിക്കലും അനുമതി നല്‍കാന്‍ കഴിയില്ല. രണ്ടു ഗ്രാമസഭകളും ഊര് കൂട്ടവും ഖനന വിരുദ്ധ പ്രമേയം വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയതായി നിവേദനത്തില്‍ പറയുന്നു.
ഖനനാനുമതി റദ്ദാക്കിയിട്ടില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല സമരം തുടങ്ങും. സൂചനാ സമരമെന്ന നിലക്ക് 15ന് അവിടനല്ലൂര്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും സമരസമിതി കലക്ടറെ ബോധിപ്പിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഖനനം നടത്താനുള്ള ഒരു നീക്കവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകില്ലെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. സുരേഷ് ചീനിക്കല്‍, ടി.കെ ബാലന്‍, എന്‍.കെ മധുസൂദനന്‍, ജിമിനേഷ് കൂട്ടാലിട, ലിനീഷ് നരയംകുളം, വി.കെ ജോബി എന്നിവരാണ് നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."