HOME
DETAILS

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

  
Web Desk
October 23, 2024 | 3:31 AM

Tragic Accident in Kallettikode Five Young Lives Lost Due to Speeding123

കോങ്ങാട് : കല്ലടിക്കോട് അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കാറിന്റെ അമിതവേഗതയാണെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം. അമിതവേഗത്തില്‍ വലതുവശം ചേര്‍ന്നാണ് കാര്‍ വന്നതെന്നും ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും ലോറി ഡ്രൈവര്‍ മൊഴി നല്‍കിയതായും പൊലിസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. .

കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ദേശീയ പാതയില്‍ ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ.കെ. വിജേഷ്, ടി.വി. വിഷ്ണു, രമേശ്, മഹേഷ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ എന്നിവരാണ് മരിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. പാലക്കാട് കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. 

മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ന് അനുബന്ധ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാലക്കാട് ഭാഗത്തുനിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വന്ന കാറും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ അഘാതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് കയറിപ്പോയി. കാറില്‍ കുടുങ്ങിയവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും പൊലിസും ചേര്‍ന്ന് പുറത്തെടുത്തത്. കോങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ചാറ്റല്‍മഴയും വാഹനങ്ങളുടെ വേഗതയുമാണ് അപകടത്തിന് കാരണമെന്ന് അപകടം നടന്ന പ്രദേശത്തെ ആളുകളും പറയുന്നു. യുവാക്കള്‍ സഞ്ചരിച്ച കാര്‍ വാടകക്ക് എടുത്തതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago