HOME
DETAILS

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

  
October 23, 2024 | 3:35 AM

custodial beatings The cries are endless

കണ്ണൂർ: കാക്കിയുടെ കൈക്കരുത്ത് കാണിക്കുന്ന പൊലിസുകാരുടെ മനോഭാവത്തിന്  മാറ്റമൊന്നുമില്ല. ജനങ്ങളോട് മോശമായി പെരുമാറുന്നവർ സേനയിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ഒരുപറ്റം പൊലിസുകാരുടെ ധാർഷ്ട്യം.

 ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളിലെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ വിഷ്ണു. പൊലിസിന്റെ മോശം പെരുമാറ്റം കൊണ്ട് ഒരു യുവാവിന്റെ ജീവനും കുടുംബത്തിന്റെ പ്രതീക്ഷയുമാണ് ഇല്ലാതായത്. കഴിഞ്ഞമാസം അഞ്ചിന് കണ്ണൂരിൽ ബേക്കറി ഉടമയിൽ നിന്ന് ഒമ്പതുലക്ഷം കവർന്നെന്ന കേസിൽ ചക്കരക്കൽ പൊലിസ് ആളുമാറി കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശിയായ യു.എൻ മുസമ്മിൽ രണ്ടുതവണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

അന്വേഷണ ഭാഗമായാണ് മുസമ്മിലിനെയും അഷറഫിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മഫ്ടിയിലുള്ള പൊലിസുകാർ ഉൾപ്പെടെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. പ്രതികളെന്ന് കാണിച്ച് യുവാക്കളുടെ ഫോട്ടോ ഉൾപ്പെടെ മാധ്യമങ്ങൾക്ക് വ്യാജവിവരങ്ങളും നൽകി. ആളുമാറിയെന്നു ബോധ്യമായതോടെ 24 മണിക്കൂറിന് ശേഷം ഇവരെ വെറുതെ വിട്ടു. കോടതിയിൽ ഹാജരാക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ കെട്ടിത്തൂക്കുമെന്ന് സി.ഐ കൊലവിളി നടത്തിയാതായും മുസമ്മിൽ പറയുന്നു. 

മകൻ പ്രതിയെന്ന വാർത്ത വന്നതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് മുസമ്മലിന്റെ മാതാവ് സൈനബ പറയുന്നു. പൊലിസ് നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും വീട്ടുകാർ കണ്ടതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. പൊലിസ് വീഴ്ച ചൂണ്ടിക്കാട്ടി ഇവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിൽ ജോലിസ്ഥലത്ത് ആളുമാറി കസ്റ്റഡിയിലെടുത്ത അധ്യാപികയെ തെറ്റ് ബോധ്യമായതോടെ നൂറുരൂപ നൽകി വഴിയിൽ ഉപേക്ഷിച്ചത് കഴിഞ്ഞ അധ്യാപക ദിനത്തിലാണ്.

തളിപ്പറമ്പ് സ്വദേശിനിയും കൂത്താട്ടുകുളത്തെ സ്വകാര്യ സ്‌കൂൾ അധ്യാപികയുമായ എൻ.ഹൈമവതിയാണ് വളപട്ടണം, കൂത്താട്ടുകുളം സ്റ്റേഷനുകളിലെ പൊലിസുകാരുടെ അപമാനത്തിനിരയായത്. സ്‌കൂളിലെത്തിയ പൊലിസുകാർ ഹൈമവതിക്കെതിരേ ആറ് അറസ്റ്റ് വാറണ്ടും നാല് ചെക്കു കേസുകളുമുണ്ടെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരന്നു. ആളുമാറിയതാണെന്നു കേണപേക്ഷിച്ചിട്ടും പൊലിസുകാർ കൂട്ടാക്കിയില്ല.

 കൂത്താട്ടുകളം   പൊലിസിലും വളപട്ടണം സി.ഐയുമായും ബന്ധപ്പെട്ടപ്പോഴാണ് ആളുമാറിയ കാര്യം വ്യക്തമായത്. 
ഇതോടെ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് പൊലിസ് കടന്നു. പിന്നാലെ ഇവരുടെ ജോലിയും നഷ്ടമായി. പൊലിസുകാർക്കെതിരേ നടപടി വേണമെന്ന് കാണിച്ച് വനിതാ കമ്മിഷനും ഉന്നത പൊലിസുദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കുകയാണ് ഹൈമവതി

മഞ്ചേശ്വരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ആളുമാറി പൊലിസ് മർദിച്ച സംഭവം ഈ മാസം 13നായിരുന്നു. പൂക്കോട്ടൂർ സ്വദേശികളായ വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. പൊലിസിനെതിരേ ബാലാവകാശ കമ്മിഷന് കുടുംബം പരാതി നൽകിയിട്ടുണ്ട്. പട്ടാമ്പിയിൽ പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽകയറി പൊലിസ് ആളുമാറി അക്രമിച്ച സംഭവം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. സംഭവത്തിൽ സീനിയർ സിവിൽ പൊലിസ് ഓഫിസറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഓഗസ്റ്റിൽ തന്നെയാണ് കൊല്ലം ചടയമംഗലത്ത് ആളുമാറി ദലിത് യുവാവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് മർദിച്ചത്. 
പ്രദേശത്തെ ഗുണ്ടകളുടെ സഹായത്തോടെയാണ് പൊലിസ് സുരേഷിന്റെ വീട്ടിലെത്തിയത്. കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കൊണ്ടുപോയെങ്കിലും ആളുമാറിയെന്ന് മനസിലായതോടെ വഴിയിൽ ഉപേക്ഷിച്ചു. കാട്ടാക്കട എസ്.ഐക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

 

പാഠം പഠിക്കാതെ പൊലിസ്

നിരവധി കേസുകളാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യുന്നത്. പൊലിസ് കൈക്കരുത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ട നെടുങ്കണ്ടത്തെ രാജ്കുമാർ, തിരുവന്തപുരത്തെ ഉദയകുമാർ, പുത്തൂർ ഷീല വധക്കേസിൽ കസ്റ്റഡിയിൽ മരിച്ച സമ്പത്ത്, പൊലിസുകാരന്റെ ബന്ധുവിനെ പ്രണയിച്ചതിന് കള്ളക്കേസിൽ കുടുക്കി പാറശാല പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ്, അയൽവാസിയുടെ വീടാക്രമണ കേസിൽ ആളുമാറി സ്‌പെഷൽ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത് മരണപ്പെട്ട വാരപുഴ സ്വദേശി ശ്രീജിത്ത്, തിരുവന്തപുരം സ്റ്റേഷനിൽ ക്രൂരമർദനത്തിനിരിയായി കൊല്ലപ്പെട്ട സുരേഷ്, താനൂരിൽ കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രി എന്നിവരൊക്കെ ഉദാഹരണങ്ങളാണ്. ഇതിൽ ഉദയകുമാർ കൊലക്കേസിൽ രണ്ട് പൊലിസുകാർക്ക് 2018 ജൂലൈയിൽ കോടതി തൂക്കുകയർ വിധിച്ചിട്ടും പൊലിസ് പാഠം പഠിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഫോൺ ലോൺ തിരിച്ചടവ് മുടങ്ങി; യുവാവിനെ ക്രൂരമായി മർദിച്ച് ഫിനാൻസ് ജീവനക്കാരൻ; തലയോട്ടിക്ക് ഗുരുതര പരിക്ക്

crime
  •  3 days ago
No Image

മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇന്ന് രാവിലെ നടക്കാനിരിക്കെ മക്കയിലുള്‍പ്പെടെ സൗദിയില്‍ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് | Saudi Weather

Saudi-arabia
  •  3 days ago
No Image

ബാങ്കിൽ പണയം വെച്ച സ്വർണം രഹസ്യമായി മറ്റൊരു ബാങ്കിൽ വെച്ച് പണം തട്ടി; സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

crime
  •  3 days ago
No Image

കോപ് 30 ഉച്ചകോടിയില്‍ പ്രക്ഷോഭകര്‍ ഇരച്ചുകയറി; സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

International
  •  3 days ago
No Image

അരൂർ ഗർഡർ അപകടം; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

ആലപ്പുഴയിൽ ഉയരപ്പാത നിർമ്മാണ സൈറ്റിൽ വൻ അപകടം; പിക്കപ്പ് വാനിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  3 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  3 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  4 days ago