ഹസന് നസ്റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല
ടെല്‍അവീവ്: കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന് നസ്റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന അവകാശ വാദവുമായി ഇസ്റാഈല്‍. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളിലാണ് സഫീഉദ്ദീന് കൊല്ലപ്പെട്ടതെന്നാണ് ഇസ്റാഈല്‍ പറയുന്നത്. അതേസമയം ഹിസ്ബുല്ല ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല.
ഹസന് നസ്റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ നസ്റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുല്ലയുടെ നേതൃസ്ഥാനത്തേക്ക് ഹാഷിം സഫീഉദ്ദീന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ വധിച്ചെന്ന അവകാശ വാദവുമായി ഇസ്റാഈല്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മേധാവി കൂടിയാണ് ഹാഷിം സഫീഉദ്ദീന്. ഇദ്ദേഹത്തിന് പുറമെ ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ അലി ഹുസൈന് ഹസിമ, നിരവധി ഹിസ്ബുല്ല കമാന്‍ഡര്‍മാര്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."