HOME
DETAILS

കയര്‍ ഭൂവസ്ത്ര ഉപയോഗത്തിന് പഞ്ചായത്തുകള്‍ തുക വകയിരുത്തണം: മന്ത്രി തോമസ് ഐസക്

  
backup
June 01 2017 | 20:06 PM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കോട്ടയം: ജലം,മണ്ണ് സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം  വ്യാപകമായി ഉപയോഗിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍  തുക വകയിരുത്തണമെന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് . കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ തൊഴുലുറപ്പ് പദ്ധതിക്കു കീഴില്‍ നടപ്പാക്കുന്ന പ്രവൃത്തികളില്‍ കയര്‍ ഭൂവസ്ത്രങ്ങളുടെ ഉപയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണൊലിപ്പ് തടയുന്നത് കൂടാതെ ഭൂമിക്കടിയിലേക്ക് മഴവെള്ളം താഴാനും കയര്‍ ഭൂവസ്ത്രം ഏറെ സഹായകമാണ്. കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ വേരു പിടിത്തമുളള പുല്ലുകളും ചെടികളും നിര്‍മാണത്തിന് ഉപയോഗിക്കണമെന്നും കയര്‍ ഭൂവസ്ത്രത്തിന്റെ കാലാവധി കഴിയുമ്പോഴേക്കും ഈ ചെടികളുടെ വേരുപിടിത്തത്തിലൂടെ ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പൊതു മേഖലയിലുളള കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനായി കയര്‍ ഭൂവസ്ത്രങ്ങള്‍ പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും. തൊഴിലുറപ്പ് പദ്ധതി പണം ലഭ്യമാകുന്നതുവരെ പഞ്ചായത്തുകള്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ കയര്‍ ഭൂവസ്ത്രം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുï്. ഹരിത കേരള മിഷന്‍ ലക്ഷ്യമിടുന്ന ജലംമണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു പുറമേ കേരളത്തിലെ 1.5 ലക്ഷത്തോളം വരുന്ന കയര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിനു കൂടിയാണ് സര്‍ക്കാര്‍ ഈ പരിപാടിയുമായി മുന്നോട്ട് പോകുന്നതെന്നും മന്ത്രി    പറഞ്ഞു. സ്വകാര്യ ഭൂമിയിലും ഇത്തരത്തില്‍ മണ്ണ്ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താമെന്നും എന്നാല്‍ അത് നീര്‍ത്തട വികസന പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അധ്യക്ഷനായിരുന്നു. ജില്ലാ കലക്ടര്‍ സി.എ.ലത,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  44 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago