ഗുജറാത്ത് പാഠപുസ്തകത്തിലെ അംബേദ്കറിന്റെ മുദ്രാവാക്യം തിരുത്തി; പ്രതിഷേധക്കത്തുകള്‍
അഹമ്മദാബാദ്: ഭരണഘടനാ ശില്‍പ്പി ഡോ. ഡോ. ബി.ആര്‍ അംബേദ്കറുടെ മുദ്രാവാക്യത്തില്‍ തിരുത്ത് വരുത്തി ഗുജറാത്തിലെ പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത് വിവാദമാവുന്നു. അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലാണ് തിരുത്തല്‍ വരുത്തിയിരിക്കുന്നത്.
ഇതിനെതിരെ നിരവധി പേര്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയച്ചു. ടെക്സ്റ്റ് ബുക്കില്‍ നിന്നു തെറ്റായ വാക്കുകള്‍ മാറ്റി യഥാര്‍ഥ വാക്കുകള്‍ പുനഃസ്ഥാപിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഇതു പരിശോധിക്കാന്‍ അടുത്തയാഴ്ച യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിങ്.
അംബേദ്കറിന്റെ പ്രശസ്തമായ മുദ്രാവാക്യം 'വിദ്യ അഭ്യസിക്കുക, പ്രക്ഷോഭിക്കുക, സംഘടിക്കുക' എന്ന മുദ്രാവാക്യമാണ് മാറ്റിയെഴുതിയത്. ഇത് ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങളുടെ പര്യായമായി മാറിയിരുന്നു. പകരം, 'വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സ്വാശ്രയത്വം നേടുക'- എന്നാണ് നല്‍കിയിരിക്കുന്നത്.
'ഭാരത് രത്‌നഡോ അംബേദ്കര്‍' എന്ന ഡോ. അംബേദ്കറിനെക്കുറിച്ചുള്ള അഞ്ചാം ക്ലാസ് ഗുജറാത്തി പാഠപുസ്തകത്തിലാണ് തിരുത്തല്‍.
ഡോ.അംബേദ്കറുടെ യഥാര്‍ഥ മുദ്രാവാക്യം ലോകപ്രശസ്തമാണെന്നും ആളുകള്‍ ഇത് നിരവധി തവണ ചൊല്ലിയിട്ടുള്ളതാണെന്നും പ്രതിഷേധക്കാര്‍ നല്‍കിയ കത്തില്‍ പറയുന്നു. 'മുദ്രാവാക്യത്തിലെ ഏതെങ്കിലും വിവേചനാധികാര മാറ്റം ബാബാസാഹേബിന്റെ കോടിക്കണക്കിന് അനുയായികളുടെ വികാരത്തെ വ്രണപ്പെടുത്തുക മാത്രമല്ല, ചരിത്രപരമായ ഒരു സത്യത്തിന്റെ വികലമായ അവതരണം എന്നും വിളിക്കപ്പെടും,' പ്രതിഷേധ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."