ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി
കല്‍പ്പറ്റ: ജില്ലയില്‍ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു. മൂന്ന് താലൂക്കുകളിലുമായി 1,96,018 കാര്‍ഡുകളാണ് പുതുതായുള്ളത്. ഇതില്‍ മുന്‍ഗണനാ ലിസ്റ്റ് കാത്ത് കിടക്കുന്നവരും ഉള്‍പ്പെടും. മൂന്ന് താലൂക്കുകളിലുമായി 3475 കാര്‍ഡുടമകളാണ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന അപേക്ഷയുമായി കാത്തിരിക്കുന്നത്. ഇവയുടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍ ഇവരെ മുന്‍ഗണനാ ലിസ്റ്റില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കാര്‍ഡുകള്‍ കൈപ്പറ്റിയാല്‍ പിന്നീട് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുകയെന്നത് സാധ്യമായ കാര്യമല്ല. ഇത് പല കുടുംബങ്ങള്‍ക്കും തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി വൈത്തിരി താലൂക്കില്‍ 1400 അപേക്ഷകളും, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 275 അപേക്ഷകളും, മാനന്തവാടി താലൂക്കില്‍ 1800 അപേക്ഷകളുമാണ് ലഭിച്ചത്.
ജില്ലയില്‍ 2009നെ അപേക്ഷിച്ച് 8868 കാര്‍ഡുകളുടെ കുറവാണ് ഏഴ് വര്‍ഷങ്ങള്‍ കൊണ്ടുണ്ടായത്. 204886 കാര്‍ഡുകളാണ് 2009ല്‍ ജില്ലയില്‍ വിതരണം ചെയ്തത്. ഇത്തവണ 1,96,018 കാര്‍ഡുകളാണുള്ളത്. 816148 ആളുകള്‍ ഇതില്‍ ഗുണഭോക്താക്കളായുമുണ്ട്.
പലരും അപേക്ഷകള്‍ നല്‍കാത്തതിനാലും, കാര്‍ഡിന്റെ ഉടമകള്‍ മരണപ്പെട്ടതിനാലുമാണ് കാര്‍ഡുകള്‍ എണ്ണം കുറഞ്ഞിരിക്കുന്നത്. 2009ലാണ് അവസാനമായി റേഷന്‍ കാര്‍ഡുകള്‍ നല്‍കിയത്. 2014ല്‍ റേഷന്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും അഡീഷണലായി പേപ്പര്‍ ചേര്‍ത്ത് കാര്‍ഡിന്റെ കാലാവധി വര്‍ധിപ്പിക്കുകയായിരുന്നു.
നാല് വിഭാഗങ്ങളിലായാണ് കാര്‍ഡുകളുടെ വിതരണം. എ.എ.വൈ, പ്രയോരിറ്റി, നോണ്‍ പ്രയോരിറ്റി, നോണ്‍ സബ്‌സിഡി എന്നിങ്ങനെയാണ് കാര്‍ഡുകള്‍ തരംതിരിച്ചിരിക്കുന്നത്. എ.എ.വൈ, പ്രയോരിറ്റി ലിസ്റ്റില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് സൗജന്യമായാണ് അരി നല്‍കുന്നത്.
നോണ്‍പ്രയോരിറ്റി, നോണ്‍ സബ്‌സിഡി കാര്‍ഡിലെ അംഗങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ മാസം രണ്ട് കിലോ അരി വീതം നല്‍കും. നോണ്‍പ്രയോരിറ്റി നോണ്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് ഒരു മാസം എട്ട് കിലോ ഭക്ഷ്യധാന്യമാണ് നല്‍കുക. 8.90 നിരക്കില്‍ അരിയും, 6.70 നിരക്കില്‍ ഗോതമ്പും രണ്ടില്‍ ഏതെങ്കിലുമായാണ് ഭക്ഷ്യധാന്യമായി നല്‍കുന്നത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകളുള്ളത്.
72845 കാര്‍ഡുകളാണ് താലൂക്കിലുള്ളത്. എ.എ.വൈയില്‍ 17352 കാര്‍ഡുകളാണുള്ളത്. ഇതില്‍ 68363 അംഗങ്ങളുണ്ട്. പ്രയോരിറ്റി ലിസ്റ്റില്‍ 18646 കാര്‍ഡുകളിലായി 74399 അംഗങ്ങളാണുള്ളത്.
നോണ്‍ പ്രയോരിറ്റിയില്‍ 24130 കാര്‍ഡുകളിലായി 98967 അംഗങ്ങളുണ്ട്. നോണ്‍ സബ്‌സിഡിയില്‍ 12717 കാര്‍ഡുകളിലായി 55231 അംഗങ്ങളുമുണ്ട്. മാനന്തവാടി താലൂക്കില്‍ 61295 പുതിയ കാര്‍ഡുകളാണുള്ളത്. 16679 എ.എ.വൈ കാര്‍ഡുകളിലായി 69381 അംഗങ്ങളാണ് ഇവിടെയുള്ളത്. പ്രയോരിറ്റി ലിസ്റ്റില്‍ 16206 കാര്‍ഡുകളില്‍ 67016 അംഗങ്ങളും നോണ്‍ പ്രയോരിറ്റി ലിസ്റ്റില്‍ 19745 കാര്‍ഡുകളില്‍ 83815 അംഗങ്ങളും നോണ്‍സബ്‌സിഡിയില്‍ 8665 കാര്‍ഡുകളില്‍ 37966 അംഗങ്ങളും താലൂക്കിലുണ്ട്. വൈത്തിരി താലൂക്കില്‍ 61878 കാര്‍ഡുകളില്‍ 13030 എ.എ.വൈ കാര്‍ഡുകളാണ്. 52571 അംഗങ്ങളാണ് ഈ കാര്‍ഡിലെ ഗുണഭോക്താക്കള്‍.
പ്രയോരിറ്റി ലിസ്റ്റില്‍ 18860 കാര്‍ഡുകളിലായി 79978 അംഗങ്ങളും നോണ്‍പ്രയോരിറ്റിയില്‍ 21018 കാര്‍ഡുകളിലായി 89454 അംഗങ്ങളും, നോണ്‍സബ്‌സിഡിയില്‍ 8970 കാര്‍ഡുകളിലായി 39007 അംഗങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."