HOME
DETAILS
MAL
മുള്ളര്‍ റിപ്പോര്‍ട്ടിനു ചെലവായത് 320 ലക്ഷം ഡോളര്‍
backup
August 03 2019 | 20:08 PM
വാഷിങ്ടണ്‍: 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന എഫ്.ബി.ഐ ആരോപണത്തിന്മേല് അന്വേഷണം നടത്തി മുള്ളര്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ ചെലവായത് 320 ലക്ഷം ഡോളര്‍. സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റഷ്യന്‍ ഇടപെടലിനു തെളിവില്ലെന്നു പറഞ്ഞ് ട്രംപിനെ കുറ്റവിമുക്തനാക്കിയിരുന്നു. യു.എസ് നീതിന്യായ വകുപ്പാണ് അന്വേഷണത്തിന് ഇത്രയും തുക ചെലവായതായി അറിയിച്ചത്.
രണ്ടു വര്‍ഷം നീണ്ട അന്വേഷണത്തില്‍ 160 ലക്ഷം ഡോളര്‍ മുള്ളര്‍ക്ക് ഓഫിസില്‍ ചെലവായതാണ്. ബാക്കി 6.5 ദശലക്ഷം അവസാന ആറുമാസത്തെ അന്വേഷണത്തിനും ചെലവു വന്നു. അതേസമയം 448 പേജുള്ള റിപ്പോര്‍ട്ട് റഷ്യന്‍ ഭരണകൂടവും ട്രംപിന്റെ പ്രചാരണവിഭാഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരുന്നു എന്ന് പറയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."