അട്ടപ്പാടി സര്‍ക്കാര്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി
അഗളി: രണ്ട് വര്‍ഷത്തിലധികമായി ഇഴഞ്ഞു നീങ്ങുന്ന അട്ടപ്പാടിയിലെ ഗവണ്‍മെന്റ് കോളജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി. 1.74 കോടി രൂപ ചിലവില്‍ കോട്ടത്തറയില്‍ താത്കാലിക കെട്ടിടത്തിനാണ് രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാറിന്റെ കീഴിലുള്ള ഹാബിറ്റാറ്റിനെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്.എന്നില്‍ ഇത്രയധികം മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല. കരാരില്‍ പറയുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെ ഇതിനകം തന്നെ ഭൂരിഭാഗം തുകയും കൈപ്പറ്റി കഴിഞ്ഞു.
നിലം ടൈല്‍സ് പതിക്കല്‍, ജനല്‍, വാതില്‍, വൈദ്യതി എന്നിവയുടെ ജോലിയൊന്നും ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല'ഇതിന് പുറമെ ഗുണനിലവാരം ഇല്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോഴത്തെ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളത്. കോളേജിന് മുന്‍വശത്ത് സ്ഥാപിച്ച ഗേറ്റിന് മാത്രം പത്ത് ലക്ഷം രൂപ മാറ്റിയെട്ത്തതായും അറിയുന്നു.ഇതില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഗവ.കോളേജ് രക്ഷകര്‍തൃസമിതി ആവശ്യപ്പെട്ടു. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."