മയക്കുമരുന്നും പുകയില ഉല്പന്നങ്ങളും പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടങ്ങളിലായി വീര്യമുള്ള മയക്കുമരുന്നും 600 കിലോയോളം നിരോധിത പുകയില ഉല്പന്നങ്ങളുമായി എക്സൈസ് സംഘം രണ്ടുപേരെ പിടികൂടി. ലൈസല്‍ ജിക്കല് ആസിഡ് ഞൈതലാമയിഡ്(എല്‍.എസ്.ഇ.ഡി) സ്ട്രിപ്പുമായി കുഞ്ഞിമംഗലം കൊവ്വപുറത്ത് എ.ടി.പി ഷക്കീല്‍ നിയാസിനെ(22)യാണ് കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. രാഗേഷിന്റെ നേതൃത്വത്തില്‍ പാപ്പിനിശ്ശേരി എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. അതിമാരക വിഭാഗത്തില്‍പ്പെട്ട എല്‍.എസ്.ഡി സ്റ്റാമ്പ് രൂപത്തിലുള്ളതാണ്. ഇതു നാവിനടിയില്‍ ഒട്ടിച്ചുവയ്ക്കുകയാണ് പതിവ്. അരസെന്റീ മീറ്റര്‍ മാത്രം നീളവും വീതിയുമുള്ളതാണ് ഈ മയക്കുമരുന്ന്. ഒന്നിന് രണ്ടായിരം രൂപയാണ് ഇടപാടുകാരില്‍ നിന്നു ഈടാക്കുന്നത്. പ്രതിയില്‍ നിന്ന് രണ്ട് സ്ട്രിപ്പ് എല്‍.എസ്.ഡിയാണ് പിടികൂടിയത്. ഏറെക്കാലമായി ഇയാള്‍ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ കാപിറ്റോള്‍ മാളിന് പുറകുവശത്തെ വാടക വീട്ടില്‍ നിന്നു അറുന്നൂറു കിലോ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. 39 ചാക്കുകളില്‍ ഒളിപ്പിച്ചുവച്ച ഉല്പന്നങ്ങളാണ് പിടികൂടിയത്. മാളിനു പുറകുവശം മുന്നൂറ് മീറ്റര്‍ അകലെ അധികമാരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് വീട്. സൂക്ഷിപ്പുകാരനായ ചെറുവത്തൂര്‍ സ്വദേശി ടി.കെ കൃഷ്ണനെ അറസ്റ്റു ചെയ്തു. റെയ്ഡിന് കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."