കളിച്ചുചിരിച്ച് കുരുന്നുകള്‍
ആലക്കോട്: മലയോരത്തെ വിവിധ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. ആലക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് മോളി മാനുവല്‍ ഉദ്ഘാടനം ചെയ്തു. പി.കെ ഗിരിജാമണി അധ്യക്ഷയായി. എം.ബി ഓമന, എം.പി മുരളീദാസ്, സണ്ണി അമ്പാട്ട്, കെ.വി ദീപേഷ് സംസാരിച്ചു. തുടര്‍ന്ന് പായസ വിതരണവും നടന്നു. രയരോം സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം സുമിത്ര ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഷിബി സനീഷ് അധ്യക്ഷയായി. വായാട്ടു പറമ്പ് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ ഫാ. ജോര്‍ജ് അരീക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.എം ഷനീഷ് അധ്യക്ഷനായി. കണിയഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ റഹിം ഉദ്ഘാടനം ചെയ്തു. കെ. സഹീര്‍ അധ്യക്ഷനായി. ടി.ഡി ബാബു, ദീപക്, ആന്‍സമ്മ, സതീശന്‍ പട്ടത്ത്, ദിവ്യ ചന്ദ്രന്‍, ദാമോദരന്‍ സംസാരിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് തല പ്രവേശനോത്സവം തടിക്കടവ് ഗവ. ഹൈസ്‌കൂളില്‍ പ്രസിഡന്റ് പി.ജെ മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ ഇത്തവണ ഒന്നാം ക്ലാസില്‍ നാല്‍പതോളം കുട്ടികളാണ് ചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളോടൊപ്പം വിളംബര ഘോഷയാത്രയില്‍ അണിനിരന്നു. പ്രമീള രാജന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഗോവിന്ദന്‍, ആലക്കോട് സര്‍ക്കിള്‍ ഇന്‌സ്‌പെകര്‍ ഇ.പി സുരേശന്‍, മനു തോമസ്, പി.പി ഷാജി, എം.എസ് ബിജു, സി.ജെ ഔസേഫ്, എ.കെ ജയരാജ്, കെ.ജെ ജോസഫ് സംസാരിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാതല സ്‌കൂള്‍ പ്രവേശനോത്സവം തൃച്ഛംബരം യു.പി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുബൈര്‍ അധ്യക്ഷനായി. സ്‌കൂളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന പ്രീപ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ വത്സലാ പ്രഭാകരന്‍ നിര്‍വഹിച്ചു. പി.പി രമേശന്‍ പഠനോപകരണ വിതരണം നടത്തി. രജനി രമാനന്ദ്, ദീപാ രഞ്ചിത്ത്, കെ. വത്സരാജന്‍, സി.കെ ഗീത, സി.വി സോമനാഥന്‍, സുനിത ഉണ്ണികൃഷ്ണന്‍, പി. മണികണ്ഠന്‍ സംസാരിച്ചു. വിളംബര ഘോഷയാത്രയും മധുരപലഹാര വിതരണവും നടന്നു. കുപ്പം എം.എം.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം ഫാത്വിമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു.എം ത്വയ്യിബ് അധ്യക്ഷനായി. സ്‌കൂള്‍ കിറ്റ് വിതരണം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.എ സിദ്ദീഖ് ഹാജി നിര്‍വഹിച്ചു. മാനേജര്‍ ടി.പി മഹ്മൂദ്, എന്‍.വി നിത്യ, ഫാറൂഖ്, മജീദ്, പ്രധാനധ്യാപകന്‍ ടി.വി മുഹമ്മദ് അമീന്‍, അബ്ദുല്‍ ഖാദര്‍ മുതുകുട സംസാരിച്ചു.
ചവനപ്പുഴ പി.വി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക ഗവ. എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് അംഗം പി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. സുപ്രഭാ കലാനിലയം കുട്ടികള്‍ക്ക് സമ്മാനകിറ്റ് വിതരണം ചെയ്തു. കെ.വി ബാലന്‍, ടി.പി വേണുഗോപാലന്‍, കെ. രാജു സംസാരിച്ചു. കുറ്റ്യേരി ഗവ. ഹൈസ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി രമ്യ ഉദ്ഘാടനം ചെയ്തു. പി.വി മനോഹരന്‍ അധ്യക്ഷനായി. പ്രധാനധ്യാപകന്‍ മുഹമ്മദലി പ്രവേശനോത്സവ സന്ദേശം നല്‍കി. പി.സി ഗീത പ്രവേശന ഗാനമാലപിച്ചു.
പഴയങ്ങാടി: കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളിലേയും ഓരോ ക്ലാസ്മുറി എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഹൈടെക് ആക്കുമെന്ന് ടി.വി രാജേഷ് എം.എല്‍.എ. കല്ല്യാശേരി മണ്ഡലം സ്‌കൂള്‍ പ്രവേശനോത്സവം പുന്നച്ചേരി സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ആദ്യഘട്ടത്തില്‍ എല്‍.പി സ്‌കൂളുകളിലാണ് നടപ്പാക്കുക. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഹസന്‍കുഞ്ഞി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത സമ്മാനക്കിറ്റ് വിതരണം ചെയ്തു. പ്രധാനധ്യാപകന്‍ ജോണ്‍സണ്‍ ലാസര്‍, റവ. ഫാ. ക്ലാരന്‍സ് പാലിയത്ത്, എം. സുജാത, രാജേഷ് കടന്നപ്പളളി, പി. നാരായണന്‍ കുട്ടി, ടി. സുകുമാരന്‍, മുള്ളിക്കല്‍ ഗോപാലന്‍, റവ. ഫാ. ജോസ് അവനൂര്‍ സംസാരിച്ചു.
ചെറുപുഴ: പയ്യന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം പെരിങ്ങോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങോം വയക്കര പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മിനി മാത്യു അധ്യക്ഷയായി. എ.ഇ.ഒ കെ.വി രവീന്ദ്രന്‍ നവാഗതര്‍ക്കുള്ള പഠനകിറ്റ് വിതരണംചെയ്തു. സി. സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. പ്രകാശന്‍, ലത ഗോപി, എം. ജനാര്‍ദ്ദനന്‍, കെ. നളിനി, എം. ലക്ഷ്മണന്‍, കെ.വി മധുസൂദനന്‍, കെ. ഗോപിനാഥന്‍, എ.എം രാജമ്മ സംസാരിച്ചു. സ്‌കൂളില്‍ പുതുതായി സജ്ജീകരിച്ച ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.
പുളിങ്ങോം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുളിങ്ങോം ജെ.സി.ഐയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്തംഗം പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിജില്‍ പോള്‍ അധ്യക്ഷനായി. ടി. ചന്ദ്രന്‍, പി. വിജയന്‍, മനോജ് വടക്കേല്‍, ജോബിന്‍ മാത്യു സംസാരിച്ചു. ചുണ്ട ടൗണിലേയ്ക്ക് റാലിയും നടന്നു. ചെറുപുഴ പഞ്ചായത്ത്തല പ്രവേശനോത്സവം തിരുമേനി എസ്.എന്‍.ഡി.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ ജോയി അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കൊച്ചുറാണി ജോര്‍ജ് ഉപഹാരം നല്‍കി. പാഠപുസ്തക വിതരണം വി.പി ദാസന്‍ നിര്‍വഹിച്ചു. വി.എന്‍ ഉഷാകുമാരി, പി.എന്‍ രാജന്‍, കെ.എം രാജേന്ദ്രന്‍, എന്‍.ജെ വര്‍ഗീസ്, സി. ജിഷ, ദീപ സന്തോഷ്, ഫാത്തിമ കരിം, പി.എം സെബാസ്റ്റ്യന്‍ സംസാരിച്ചു.
പയ്യന്നൂര്‍: നഗരസഭാതല പ്രവേശനോത്സവം കോറോം മുക്കോത്തടം എല്‍.പി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ വി. ബാലന്‍ അധ്യക്ഷനായി. ഇത്തവണ 24 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പ്രവേശനം നേടിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികം വരും. വെള്ളൂര്‍, കോറോം, പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെല്ലാം കുട്ടികള്‍ അധികമായെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."