അടച്ചുപൂട്ടിയ ചാമപ്പറമ്പ് ബദ്‌രിയ്യ ജുമാമസ്ജിദ് ഇന്ന് തുറക്കും
പുളിക്കല്‍:ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ചെറുകാവ് പഞ്ചായത്തിലെ ചാമപ്പറമ്പ് ബദരിയ്യാ ജുമാമസ്ജിദ് ഇന്ന് ജുമുഅ നിസ്‌കാരത്തോടെ ആരാധനക്കായി വീണ്ടും തുറക്കും.
ചെറുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.എ.ജലീല്‍, ചെറുകാവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊല്ലോളി, പഞ്ചായത്ത് അംഗം കാട്ടുപ്പരുത്തി അബ്ദുല്‍ റഷീദ്, പുവ്വന്നൂര്‍ അബ്ബാസ് എന്നിവരുടെ മധ്യസ്ഥതയില്‍ കൊണ്ടോട്ടി സി.ഐ എം.മുഹമ്മദ് ഹനീഫ, എസ്.ഐ കെ.എ. സാബു എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പൂട്ടിക്കിടക്കുന്ന പള്ളി തുറക്കുന്നതിന് ധാരണയായത്. ഇത് സംബന്ധമായെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പള്ളിയുമായി ബന്ധപ്പെട്ട കേസ് അവസാനിക്കുന്നത് വരെ പള്ളിയുടെ ഭരണകാര്യങ്ങളുടെ അധികാരം മധ്യസ്ഥന്മാരായ നാലംഗ മസ്‌ലഹത്ത് (അനുരഞ്ജന) സമിതിക്കായിരിക്കും.
പള്ളിയിലെ ജീവനക്കാരെ സമിതി നിയമനം നടത്തും.ഇരു വിഭാഗത്തിന്റെയും സംഘടനാപരമായ കാര്യങ്ങള്‍ക്ക് പള്ളിയോ, പള്ളിയുമായി ബന്ധപ്പെട്ട മറ്റുള്ളവയോ ഉപയോഗപ്പെടുത്താന്‍ പാടില്ല.
കേരള ഹൈക്കോടതി, വഖഫ് ട്രൈബൂണല്‍ എന്നിവയില്‍ പള്ളിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസുകളില്‍ തീര്‍പ്പുണ്ടാവുന്നതോടെ മസ്‌ലഹത്ത് സമിതിയുടെ പ്രവര്‍ത്തനം അവസാനിക്കും,മധ്യസ്ഥന്മാര്‍ക്ക് പുറമെ ഇരു വിഭാഗത്തേയും പ്രതിനിധികരിച്ച് ചെമ്പന്‍ ആബിദ്, പൊയിലിശരീഫ്, പൊയിലി കാടാ തൊടി മുഹമ്മദ്കുട്ടി, കെ.ഹമീദ്, സൈതലവി കടാകോടന്‍, സലീം പാലപ്പെട്ടി, അസീസ് മാണാകുന്നന്‍, പി.മുസ്തഫ, എന്‍.പി.യാസറലി സഖാഫി, സൈതലവി പാലപ്പെട്ടി എന്നിവരും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."