HOME
DETAILS

അന്ന് ട്രാഫിക് ബോധവത്കരണ ക്ലാസില്‍ വിശിഷ്ടാതിഥി; ഇന്ന് മദ്യപിച്ച് വാഹനമോടിച്ച കൊലപാതക കേസ് പ്രതി

  
backup
August 04 2019 | 06:08 AM

sree-ram-venkitaraman-traffic-awarenes-programe-04-08-2019

 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ മദ്യലഹരിയില്‍ അമിതവേഗതയിലുള്ള ഡ്രൈവിങ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായപ്പോള്‍ നായകന്‍ വില്ലനായി മാറുന്ന സംഭവത്തിനാണ് ഇന്നലെ തലസ്ഥാനം സാക്ഷ്യംവഹിച്ചത്.
2015 ഫെബ്രുവരി ആറിന് പത്തനംതിട്ട ഓക്‌സ്‌ഫോര്‍ഡ് കോളജും അമൃത വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവത്കരണ ക്ലാസിലെ മുഖ്യാതിഥിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍.
ട്രാഫിക്ക് നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ ജീവിതത്തില്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞ ശ്രീറാം തന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ജീവിതക്കാല അനുഭവങ്ങളും വിദ്യാര്‍ഥികളോട് പങ്കുവച്ചു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടിപ്പിച്ച മുദ്രാവാക്യ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ അന്ന് വേദി വിട്ടത്.
എന്നാല്‍ ഇന്ന് അതേ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് ട്രാഫിക്ക് നിയമങ്ങളല്ലൊം കാറ്റില്‍പ്പറത്തി തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തതും.
അമിത വേഗതയ്ക്കും ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിനും ഇതിന് മുമ്പും ശ്രീറാം കുടുങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നിട്ടും നിയമലംഘനങ്ങള്‍ തുടര്‍ന്നിരുവെന്നതാണ് ഇന്നലെയുണ്ടായ അപകടത്തില്‍നിന്നു വ്യക്തമാക്കുന്നത്.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീറാം തന്നെ ഇക്കാര്യങ്ങള്‍ സമ്മതിക്കുന്നുമുണ്ട്.
പഠനകാലം മുതല്‍ക്കേ ശ്രീറാമിന്റെ മദ്യപാനവും വാഹനപ്രേമവും മെഡിക്കല്‍ കോളജിലും ഐ.എ.എസ് അക്കാദമിയിലും ചര്‍ച്ചയായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
ഐ.എ.എസ് ലഭിച്ച് അക്കാദമിയില്‍ പരിശീലന സമയത്ത് മദ്യപാനം മൂലം അസുഖബാധിതനാകുകയും തുടര്‍ന്നു മൂന്നു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് പരിശീലനം തുടര്‍ന്നതെന്നും സഹപാഠികള്‍ പറയുന്നു. അതുപോലെ ബൈക്ക് റൈഡര്‍ എന്ന നിലയിലും പ്രസിദ്ധനാണ് ശ്രീറാം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പഠിക്കുമ്പോള്‍ ശ്രീറാമിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ ബൈക്കില്‍ നൈറ്റ് റൈഡ് പതിവായിരുന്നു. രാത്രി ബൈക്ക് ഓടിക്കണം. തിരിച്ചുവന്ന് റാഗ് ചെയ്യണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജൂനിയേഴ്‌സിനെല്ലാം ശ്രീറാമേട്ടന്‍ റാഗ് ചെയ്യുന്നതായിരുന്നു ഇഷ്ടം. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും അതൊരു സൈക്കോളജിക്കല്‍ റാഗിങ് ആണെന്ന് അവര്‍ പറയും' -അഭിമുഖത്തില്‍ ശ്രീറാം പറയുന്നു.
പഠിക്കുന്ന കാലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും ഓവര്‍ സ്പീഡിങിനും പലതവണ പൊലിസ് പിടിച്ചിട്ടുണ്ടെന്നും ശ്രീറാം വെളിപ്പെടുത്തിയിരുന്നു.
ശ്രീറാമിന്റെ ഇത്തരം നിയമലംഘനത്തിന് കര്‍ശനവും മാതൃകാപരവുമായ ശിക്ഷകള്‍ നല്‍കാത്തതാണ് ഒരു യുവമാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്ത അപകടത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago