'സുഖവാസം' ഇനിയില്ല'; ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളോടെ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സുഖവാസം അവസാനിക്കുന്നു. റിമാന്‍ഡിലുള്ള പ്രതി അന്യായമായി സ്വകാര്യ ആശുപത്രിയില്‍ സുഖസൗകര്യങ്ങളോടെ കഴിയുന്നത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അധികൃതര്‍ നടപടി ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ കിംസ് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്കി. ഇപ്പോള്‍ ഡിസ്ചാര്‍ജ് നടപടികള്‍ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട് പൊലിസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. വൈകാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഇവിടുത്തെ 20ാം വാര്‍ഡിലെ സെല്‍റൂമിലേക്കാണ് പ്രതിയെ മാറ്റുക. തുടര്‍ന്ന് ആരോഗ്യനില പരിശോധിച്ച ശേഷം ജയിലിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കും. കിംസില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിക്ക് മുന്പില് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി വേഗത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."