ജൂണ്‍ അഞ്ചുവരെ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ അഞ്ചുവരെ കനത്ത മഴയ്ക്ക് സാധ്യത. ജൂണ്‍ പകുതിയോടെ കാലവര്‍ഷം ശക്തിപ്രാപിക്കും. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ പടിഞ്ഞാറന്‍ കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. പിറവത്തും കുന്നംകുളത്തുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. രണ്ടിടങ്ങളിലും ഏഴ് സെന്റീമീറ്റര്‍ മഴ ലഭിച്ചു. കൊച്ചിയിലും വടക്കാഞ്ചേരിയിലും ആറു സെന്റീമീറ്റര്‍ വീതവും പരിപ്പാട്, കായംകുളം, പീരുമേട് എന്നിവിടങ്ങളില്‍ അഞ്ചു സെന്റീമീറ്ററും മഴ പെയ്തു. തൃത്താല, മാവേലിക്കര, വൈക്കം (മൂന്ന് സെന്റീമീറ്റര്‍), കോഴിക്കോട്, ആലപ്പുഴ, ചേര്‍ത്തല, മാങ്കൊമ്പ്, ഇടുക്കി, പുനലൂര്‍ (രണ്ടുസെന്റീമീറ്റര്‍), കരിപ്പൂര്‍ വിമാനത്താവളം, സിയാല്‍ കൊച്ചി, ആലുവ, പെരുമ്പാവൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കാഞ്ഞിരപ്പള്ളി, മൂന്നാര്‍, തളിപ്പറമ്പ്, കോന്നി, പത്തനംതിട്ട, നെയ്യാറ്റിന്‍കര (ഒരു സെന്റീമീറ്റര്‍) എന്നിങ്ങനെ മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."