HOME
DETAILS
MAL
ഹസന്റെ നിവേദനം ഗവര്‍ണര്‍ കേന്ദ്രത്തിന് കൈമാറി
backup
June 02 2017 | 00:06 AM
തിരുവനന്തപുരം: കന്നുകാലി അറവ് നിയന്ത്രണം റദ്ദാക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ പി. സദാശിവത്തിന് നിവേദനം നല്കി.
നിവേദനം പിന്നീട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്ഷവര്ധന് ഗവര്‍ണര്‍ കൈമാറി. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഉത്തരവെന്നും സംസ്ഥാനങ്ങളുമായി ആലോചിക്കാതെയിറക്കിയ ഉത്തരവ് ഫെഡറല്‍ സംവിധാനത്തെ ബാധിക്കുമെന്നും നിവേദനത്തിലുണ്ട്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്, ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സെക്രട്ടറി മണക്കാട് സുരേഷ്, വക്താവ് പന്തളം സുധാകരന്, വി.എസ് ശിവകുമാര്‍ എം.എല്‍.എ എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."