HOME
DETAILS

യു.എസില്‍ രണ്ടിടത്ത് കൂട്ട വെടിവയ്പ്; 29 മരണം

  
backup
August 04 2019 | 19:08 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f


എല്‍പാസോ: യു.എസിലെ ടെക്‌സാസിലും ഓഹിയോയിലും 23 മണിക്കൂറുകള്‍ക്കുള്ളിലുണ്ടായ രണ്ടു വെടിവയ്പുകളില്‍ കൊല്ലപ്പെട്ടത് 29 പേര്‍. ടെക്‌സാസിലെ എല്‍പാസോയില്‍ ആഗോള റീട്ടെല്‍ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ സ്റ്റോറില്‍ നടന്ന വെടിവയ്പില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 26 പേര്‍ക്ക് പരിക്കേറ്റു.
അലെന്‍ നഗരത്തിലെ പാട്രിക്ക് ക്രൂസിസ് എന്ന 21 കാരനാണ് വെടിവയ്പു നടത്തിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ പൊലിസ് പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞ യുവാവ് എ.കെ 47 തോക്കുമായി കണ്ണില്‍ കണ്ടവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച 10.30നായിരുന്നു വെടിവയ്പ്. ഈ സമയം ഉപഭോക്താക്കള്‍ ഉള്‍പ്പെടെ വലിയൊരു സംഘം സ്റ്റോറിലുണ്ടായിരുന്നു.
മെക്‌സിക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ സിസിലോ വിസ്റ്റാ മാളിന് സമീപത്തെ വാള്‍മാര്‍ട്ട് സ്റ്റോറിലായിരുന്നു സംഭവം. അക്രമത്തെ ടെക്‌സാസിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനമെന്ന് ഗവര്‍ണര്‍ ഗര്‍ഗ്ഗ് അബോട്ട് വിശേഷിപ്പിച്ചു.
മൂന്ന് മെക്‌സിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബറാഡോര്‍ പറഞ്ഞു. രണ്ടു മുതല്‍ 82 വയസ്സു വരെയുള്ളവര്‍ കൊല്ലപ്പെട്ടവരില്‍ പെടുന്നു. വെടിവയ്പു നടക്കുന്ന സമയത്ത് വാള്‍മാര്‍ട്ടിനകത്ത് 3000ത്തോളം ഉപഭോക്താക്കളുണ്ടായിരുന്നതായി പൊലിസ് അറിയിച്ചു. രാജ്യത്തെ തോക്കു നിയമത്തില്‍ നിയന്ത്രണം വരുത്തുന്നതിനെ കുറിച്ചു ചിന്തിക്കേണ്ട സമയമാണിതെന്ന് സെനറ്റര്‍ എലിസബത്ത് വാറന്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഓഹിയോ സംസ്ഥാനത്തിലെ ഡേടണില്‍ വെടിവയ്പുണ്ടായത്. അവിടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും 16 പേര്‍ക്ക് പരിക്കേറ്റതായും പൊലിസ് ലഫ്.കേണല്‍ മാറ്റ് കാര്‍പര്‍ പറഞ്ഞു. അക്രമി ഒരു മിനുട്ടുകൊണ്ടാണ് ഇത്രയും പേരെ കൊന്നത്. വെടിവയ്പ്പ് നടത്തിയയാള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവരും യുവാക്കളും തോക്കുപയോഗിച്ച് ആളുകളെ വെടിവയ്ച്ചു കൊല്ലുന്നത് യു.എസില്‍ വര്‍ധിച്ചുവരുകയാണ്. ജൂലൈ അവസാനത്തിലും സമാനമായ ആക്രമണം നടന്നിരുന്നു. അന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ 19 കാരനാണ് തോക്കെടുത്ത് വിവേചനരഹിതമായി വെടിവെച്ച് മൂന്നുപേരെ കൊലപ്പെടുത്തിയത്. ഈവര്‍ഷം യു.എസില്‍ 250 കൂട്ട വെടിവയ്പു സംഭവങ്ങളാണുണ്ടായത്. അതില്‍ 500 ലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ആക്രമണങ്ങളെ ഭീരുക്കളുടെ പ്രവൃത്തിയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചു.
അതേസമയം കുടിയേറ്റക്കാരോടുള്ള വിദ്വേഷവും വംശീയതയും ആളിക്കത്തിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ നിലപാടുകളാണ് രാജ്യത്ത് ഇത്തരം കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കാനിടയാക്കുന്നതെന്ന് ഇടതു ലിബറല്‍ നേതാക്കളും കുടിയേറ്റ സംഘടനകളും തോക്കു നിയന്ത്രണത്തിനായി വാദിക്കുന്നവരും കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago
No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago