ഇന്ത്യക്കുള്ള മറുപടി ഉടന്‍: ട്രംപ്
വാഷിങ്ടണ്‍: റഷ്യയുമായി എസ് -400 ആയുധ കരാറില്‍ ഇന്ത്യ ഒപ്പിട്ടതിനെതിരേ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരേ ചുമത്തുന്ന കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) നിയമം സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
അമേരിക്കക്കെതിരേയുള്ള രാജ്യങ്ങള്‍ക്ക് ചുമത്തുന്ന ഉപരോധമാണ് കാറ്റ്‌സ. ഈ വര്‍ഷം ആദ്യത്തിലാണ് കാറ്റ്‌സ നിയമം കൊണ്ടുവന്നത്. ഈ നിയമം ഉപയോഗിക്കാനുള്ള അവകാശം ട്രംപിന് മാത്രമാണ്.
കാറ്റ്‌സ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് ഓവലിലെ ഓഫിസില്‍ ട്രംപ് മറുപടി നല്‍കുന്നതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സമീപത്തുണ്ടായിരുന്നു. ഇന്ത്യക്കെതിരേയുള്ള നടപടികളില്‍ ഇളവ് നല്‍കണമെന്ന് മൈക് പോംപിയോയും വൈസ് പ്രസിഡന്റ് മൈക് പെന്‍സും ആവശ്യപ്പെട്ടിരുന്നു. കാറ്റ്‌സ നിയമം റഷ്യയെ ലക്ഷ്യമാക്കിയുള്ളതാണെന്നും അതിനാല്‍ ഇന്ത്യ പോലുള്ള സഖ്യ രാജ്യങ്ങളെ അത് ബാധിക്കില്ലെന്നും ന്യൂഡല്‍ഹിയിലെ യു.എസ് എംബസി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
അഞ്ച് ബില്യന്‍ ഡോളറിന്റെ എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങാനുള്ള കരാര്‍ കഴിഞ്ഞ ദിവസമാണുണ്ടായത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ ഒപ്പുവച്ചത്.
ഇന്ത്യക്കെതിരേ യു.എസ് ഉപരോധ ഭീഷണിയുണ്ടെങ്കിലും ഇത് പരിഗണക്കാതെ കരാറില്‍ ഒപ്പിടുകയായിരുന്നു. കാറ്റ്‌സ നിയമം ഓഗസ്റ്റിലാണ് പ്രാബല്യത്തില്‍വന്നത്. റഷ്യയില്‍ നിന്ന് യുദ്ധ വിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വാങ്ങിയതില്‍ അടുത്തിടെ ചൈനക്കെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."