ചികിത്സാനീതി ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം
തൃശൂര്‍:രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ആരോഗ്യകരമായ ഡോക്ടര്‍ - രോഗി ബന്ധം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ തൃശൂര്‍ കേന്ദ്രമായി ചികിത്സാനീതി എന്ന പേരില്‍ ചാരിറ്റബിള്‍ സംഘടന രൂപം കൊണ്ടു.
സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചികിത്സയെ ദൈവികമായി കണ്ടിരുന്ന കാലത്തില്‍ നിന്ന് വാണിജ്യമായി കാണുന്ന കാലം വന്നതോടെയാണ് ഡോക്ടറും രോഗിയുമായുള്ള ആരോഗ്യകരമായ ബന്ധം തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് കെ. വേണു അധ്യക്ഷനായി. എഴുത്തുകാരി സാറാ ജോസഫ്, സെക്രട്ടറി ഡോ പ്രിന്‍സ് കെ ജെ, അഡ്വ ജോര്‍ജ് പുലിക്കുത്തിയില്‍, ഡോ സി പി ശ്രീധരന്, ഡോ അരുണ്‍ എന്‍ എം, സജീവന് അന്തിക്കാട് സംസാരിച്ചു.
നേരത്തെ ചികിത്സാരംഗത്തെ അനീതികള്‍, ചികിത്സാനീതി പ്രാവര്‍ത്തികമാക്കല്‍ എന്നീ വിഷയങ്ങളെ കുറിച്ചു നടന്ന സെമിനാറില്‍ അഡ്വ. ടി.ബി മിനി, അഡ്വ.സി.സി ജോസഫ്, ഡോ. എ.കെ ജയശ്രി, ഡോ. എം.ആര് ഗോവിന്ദന്, ഡോ. ഇ ദിവാകരന്, സുജിക്കോഡ് സംസാരിച്ചു.ഡോ ഖദീജ മുംതാംസ്, സാറാ ജോസഫ്, ഡോ എന്‍ കെ ജയകുമാര്‍, ഡോ പി കെ ബാലകൃഷ്ണന്, ഡോ ബിന്ദുമോള്‍ വി സി, ഡോ ബിസ്മി ഗോപാലകൃഷ്ണന് തുടങ്ങിയവരടങ്ങിയ ഉപദേശകസമിതിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സാനീതി പ്രവര്‍ത്തിക്കുന്നത്.
ചെമ്പോട്ടില്‍ ലൈനിലെ പുരുഷോത്തം ബില്‍ഡിങിലാണ് സംഘടനയുടെ ഓഫിസ്. ബന്ധപ്പെടാനുള്ള നമ്പറുകള്‍ 8281038692, 8281038693.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."