HOME
DETAILS

ശബരിമല രാഷ്ട്രീയ പോരാട്ടത്തിലേക്ക്

  
backup
October 11 2018 | 19:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f

 

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധി രാഷ്ട്രീയ പോരാട്ടമായി മാറുന്നു. ബി.ജെ.പിയും വിശ്വാസികളും പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും നിലപാടുകള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയുള്ള ബഹുജന കൂട്ടായ്മകളൊരുക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.
ഈ മാസം 30നകം ജില്ലാ ആസ്ഥാനങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. 16ന് തിരുവനന്തപുരത്തും 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി വിശദീകരണ യോഗത്തിനെത്തും. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനുമടക്കം പങ്കെടുക്കും.
എല്‍.ഡി.എഫ് ജില്ലാ സമിതികള്‍ ചേര്‍ന്ന് പഞ്ചായത്ത്തലം വരെയുള്ള വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും. വിപുലമായ കുടുംബയോഗങ്ങളും സംഘടിപ്പിക്കും. കൂടാതെ എല്ലാ വീടുകളിലും നിലപാട് വ്യക്തമാക്കി ലഘുലേഖകള്‍ വിതരണം ചെയ്യും.
കോടതിവിധിയുടെ മറവില്‍ ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴപ്പമുണ്ടാക്കാനാണ് യു.ഡി.എഫും സംഘ്പരിവാറും ശ്രമിക്കുന്നതെന്നും തെറ്റിദ്ധാരണയകറ്റാന്‍ ശരിയായ വിശദീകരണങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
സര്‍ക്കാരിനെ മോശമാക്കാന്‍ ബി.ജെ.പി നയിക്കുന്ന ജാഥയില്‍ പോകാനും കോണ്‍ഗ്രസുകാര്‍ തയാറായി. കോണ്‍ഗ്രസിന്റെ ഈ നീക്കം ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ അതെത്രമാത്രം അപകടകരമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിതന്നെ ഈ വിധിയുടെ പശ്ചാത്തലം വിശദീകരിച്ച് വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കിയിരുന്നു. അതിന് ശേഷവും അക്രമം കെട്ടഴിച്ചുവിടുന്ന നിലയിലേക്കാണ് സമരത്തിന്റെ പോക്ക്. അത് വളരെ അപകടകരമാണ്. ഈ സാഹചര്യത്തിലാണ് സ്ത്രീ പ്രവേശം സംബന്ധിച്ച് വിശദീകരിക്കാന്‍ വിപുലമായ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു.
പ്രതിഷേധത്തിന് ആളുകളിറങ്ങുന്നതിലുള്ള ഭയമാണോ എന്ന ചോദ്യത്തിന് ഭയപ്പെടുകയല്ല, ശാന്തമായും സമാധാനത്തോടെയും കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണെന്നായിരുന്നു വിജയരാഘവന്റെ മറുപടി.
മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തന്ത്രി കുടുംബം സന്നദ്ധമാവാത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയാകാമല്ലോയെന്നായിരുന്നു മറുപടി. മുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കളെല്ലാം ശബരിമല വിഷയത്തില്‍ ഒരേ വികാരം പങ്കുവച്ചു. വിധി വന്നയുടന്‍ ഡി.ജി.പി നടത്തിയ എടുത്തുചാടിയുള്ള പ്രതികരണം വേണ്ടായിരുന്നുവെന്ന് സി.പി.ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago