നഗരസഭയിലെ സര്‍ട്ടിഫിക്കറ്റ് വിവാദം: പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌കരിച്ചു
തിരൂര്‍: നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ വിവാദമുയര്‍ന്നതോടെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോക്ക്.
ആരോപണ വിധേയനായ പ്രതിപക്ഷ കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് ഭരണപക്ഷം പ്ലക്കാര്‍ഡുമായി കൗണ്‍സില്‍ യോഗത്തിലെത്തിയെങ്കിലും ഒച്ചപ്പാടായപ്പോള്‍ സേവാ കേന്ദ്രത്തിന് വാടക നല്‍കാതെ നഗരസഭ ഒളിച്ചു കളിക്കുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രതിനിധികളായ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോകുകയായിരുന്നു. ഇതോടെ നഗരസഭാ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി. ഇരു ഭാഗത്തും പക്ഷം ചേരാതെ ചെയര്‍മാന്‍ കെ.ബാവ ഹാജി വാര്‍ത്താസമ്മേളനം നടത്തിയതും കൗതുകമായി. പൊലിസ് കേസ് തെളിയിക്കും വരെ കൗണ്‍സിലര്‍ക്കെതിരെ ആരോപണമുന്നയിക്കുവാന്‍ താനാളല്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കുറ്റം തെളിഞ്ഞാല്‍ കൗണ്‍സിലര്‍ രാജി വയ്ക്കണമെന്നും നഞ്ചഭൂമിയടക്കമുള്ള ചില ഫയലുകളില്‍ കൃത്രിമം നടത്തിയതും അന്വേഷണത്തിലാണെന്നും ചെയര്‍മാന്‍ പറഞ്ഞു. അതേ സമയം, നഗരസഭ ഭരണമല്ല നടത്തുന്നതെന്നും, സ്വന്തം കച്ചവടത്തിനായി ഭരണത്തെ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."