അടിയന്തരാവസ്ഥ പീഡിതര്‍ക്ക് പെന്‍ഷന്‍: കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കണം
കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ പീഡനം അനുഭവിച്ചവര്‍ക്ക് സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി കണക്കാക്കണമെന്നും സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് വൈക്കം ഗോപകുമാര്‍ ഉള്‍പ്പെടെ 40 പേര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇവരെ സ്വാതന്ത്ര്യ സമര സേനാനികളായി പരിഗണിച്ച് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കണമെന്ന നിവേദനം ലഭിച്ചാല്‍ ആറുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ഹരജി പരിഗണിച്ച് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിര്‍ദേശിച്ചു. അടിയന്തരാവസ്ഥക്കെതിരേ പോരാടിയവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നതു കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ വരുന്ന വിഷയമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."