നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ തീരുമാനം; യു.ഡി.എഫിന് വഴങ്ങാതെ മാണി
കോട്ടയം: കെ.എം മാണിയെ അനുനയിപ്പിക്കാനുള്ള യു.ഡി.എഫ് ശ്രമം പാളുന്നു. നിയമസഭയില്‍ ഒരു പ്രത്യേക ബ്ലാക്കായിരിക്കാന്‍ തത്വത്തില്‍ തീരുമാനം. തീരുമാനത്തിന് ജോസഫ് വിഭാഗത്തിന്റെ പിന്തുണയും മാണിക്കുണ്ട്. പാര്‍ട്ടിയുടെ നിലപാട് ചരല്‍ക്കുന്നില്‍ പ്രഖ്യാപിക്കുമെന്ന് മാണി യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. എന്നാല്‍, തങ്ങളുടെ രാഷ്ട്രീയ നിലപാട് ചരല്‍ക്കുന്നില്‍ ആറ്, ഏഴ് തിയ്യതികളില്‍ നടക്കുന്ന പാര്‍ട്ടിയുടെ സമ്മേളനത്തില്‍ അറിയിക്കും.
യു.ഡി.എഫില്‍ തുടരുകയാണെങ്കില്‍ തന്നെ കടുത്ത ഉപാധികള്‍ മുന്നോട്ടുവയ്ക്കും. കൂടാതെ രമേശ് ചെന്നിത്തലയെ പുറത്താക്കാന്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
മാണിയെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്നു ലീഗ്‌നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടുമുള്ള കെ.എം.മാണിയുടെ ആഭിമുഖ്യം അനുരഞ്ജനത്തിലേക്ക് വഴിതെളിയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ധ്യാനത്തിനായി കെ.എം മാണി പോയിരിക്കുകയാണ്. ഇനി ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തിനന്ന് മാത്രമേ അദ്ദേഹം എത്തുകയുള്ളൂ. ഇതോടെ ഒരു അനുനയശ്രമത്തിനുള്ള മാര്‍ഗവും അടഞ്ഞിരിക്കുകയാണ് യു.ഡി.എഫിനു മുമ്പില്‍.
യു.ഡി.എഫില്‍ നിന്നും മാണി വിടുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ എന്‍.ഡി.എയിലേക്ക് സ്വാഗമോതി കുമ്മനം രാജശേഖരന്‍ എത്തിയിരുന്നു. ജോസ് കെ.മാണിക്ക് കേന്ദ്രസഹമന്ത്രിപദവും മാണിക്ക് ഗവര്‍ണര്‍ സ്ഥാനവും നല്‍കാമെന്ന വാഗ്ദാനം എന്‍.ഡി.എ മുന്നണിയില്‍നിന്ന് ലഭിച്ചത് തിരക്കുപിടിച്ച നീക്കങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന് അറിയുന്നു.
ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ടാണ് കേരളകോണ്‍ഗ്രസ് യു.ഡി.എഫുമായി ഭിന്നത രൂപം കൊള്ളുന്നത്. കേസില്‍ മാണിയെ യു.ഡി.എഫ് കുടുക്കുകയായിരുന്നുവെന്നാണ് പാര്‍ട്ടി ഭാഷ്യവും അടുത്തിടെയുണ്ടായ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടും. ഇതോടെയാണ് പാര്‍ട്ടി യു.ഡി.എഫില്‍ നിന്നും വിടണമെന്ന ആവശ്യമാണ് മുന്നണിയില്‍ ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."