ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് വഫയുടെ രഹസ്യമൊഴി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംഭവസമയം കാറിലുണ്ടായിരുന്ന വഫ ഫിറോസ്.
മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് വെളിപ്പെടുത്തല്‍. അന്ന് രാത്രിയില്‍ താന്‍ ശ്രീറാമിന് ഗുഡ്‌നൈറ്റ് മെസേജ് അയച്ചപ്പോള്‍ തന്നെ വിളിച്ചുവരുത്തുകയായിരുന്നു.
കവടിയാര്‍ കൊട്ടാരത്തിന് മുന്നിലെത്തിയ താന്‍ ശ്രീറാമിനെ വാഹനത്തില്‍ കയറ്റി കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കാറോടിക്കാമെന്നുപറഞ്ഞ് വാഹനം നിര്‍ത്തിച്ചു. പിന്നീട് വളരെ വേഗത്തിലാണ് ശ്രീറാം വണ്ടിയോടിച്ചത്. പതുക്കെ പോകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. മ്യൂസിയം പൊലിസ് സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് ബൈക്കില്‍ കാറിടിച്ചത്.
താനും ശ്രീറാമും ഇറങ്ങി ബൈക്കുകാരനെ രക്ഷിക്കാന്‍ ശ്രമിച്ചു. ശ്രീറാം അപകടത്തില്‍പ്പെട്ടയാളെ പൊക്കിയെടുത്ത് റോഡില്‍ കൊണ്ടുവന്നു. ആ സമയം പൊലിസെത്തി. പൊലിസ് തന്നോട് വീട്ടിലേക്ക് പോകാന്‍ പറഞ്ഞുവെന്നും വഫ രഹസ്യമൊഴിയില്‍ പറയുന്നു.
പൊലിസിനെ
രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസിന്റെ പ്രവര്‍ത്തനം ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം. ഇന്നലത്തെ മുഖപ്രസംഗത്തിലാണ് പൊലിസിനെതിരേ രൂക്ഷമായ വിമര്‍ശനമുള്ളത്.
പൊലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ അടിക്കടി ഉണ്ടായിട്ടും നടപടികള്‍ വൈകുന്നു. എറണാകുളത്ത് പാര്‍ട്ടി എം.എല്‍.എയെയും നേതാക്കളെയും പൊലിസ് മര്‍ദിച്ച സംഭവത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെയും നടപടിയെടുത്തില്ല.
കഴിഞ്ഞ ദിവസം ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ വിമര്‍ശിച്ചുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. അപകടം നടന്നതുമുതലുള്ള പൊലിസിന്റെ ഇടപെടലുകള്‍ ദുരൂഹമാണ്. മാധ്യമങ്ങളുടെ ഇടപെടലും ദൃക്‌സാക്ഷികളുടെ മൊഴിയുമാണ് വിഷയത്തില്‍ ചെറിയ നടപടിയെങ്കിലും എടുക്കാന്‍ പൊലിസ് നിര്‍ബന്ധിക്കപ്പെട്ടതെന്നും മുഖപ്രസംഗം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."