മോദിയുടേത് പ്രധാനമന്ത്രി പദവിക്ക് കളങ്കമുണ്ടാക്കുന്ന വിദ്വേഷ രാഷ്ട്രീയം: മുല്ലപ്പള്ളി
കാസര്‍കോട്: പ്രധാനമന്ത്രി പദവിക്കു കളങ്കമുണ്ടാക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഇന്ത്യയെ തകര്‍ത്തു തരിപ്പണമാക്കുകയാണ് മോദി ചെയ്തത്. ചരിത്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു മോദി ഭരണം. വരുന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് അതിശക്തമായി തിരിച്ചു വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, ജന. സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, എ. പൗലോസ്, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്, ഡി.സി.സി. ജന. സെക്രട്ടറി അഡ്വ. എ. ഗോവിന്ദന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."