ഇസ്ലാം വിരുദ്ധതയില്‍ മോദിക്കും ട്രംപിനും ഒരേ നിലപാട്: കനയ്യകുമാര്‍
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു.എസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും ഒരേ നിലപാടാണെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍. കോഴിക്കോട് എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സിലിനു മുന്നോടിയായി നടന്ന ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും ട്രംപും തമ്മിലുള്ള വ്യത്യാസം അവര്‍ സംസാരിക്കുന്ന ഭാഷ മാത്രമാണെന്നും രണ്ടു പേരും പറയുന്നത് ഒരേ കാര്യമാണെന്നും കനയ്യ പറഞ്ഞു. മോദിയെ പോലുള്ളവരുടെ ഭരണകൂടം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതു ചെയ്യും ഇതു ചെയ്യുമെന്നെല്ലാം അവര്‍ പറയും. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കനയ്യകുമാര്‍ ആരോപിച്ചു.
സംഘപരിവാര്‍ രാഷ്ട്രീയം, ദലിത് പീഡനം, വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയതായിരുന്നു കനയ്യ കുമാറിന്റെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."