വിവാദ വിധികള്‍ മതേതരത്വത്തില്‍ വിള്ളല്‍ വീഴ്ത്തും: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കൊല്ലം: സ്വവര്‍ഗ്ഗരതി, വിവാഹേതര ലൈംഗിക ബന്ധം, മുത്വലാഖ്, ഇസ്ലാമില്‍ പള്ളി അനിവാര്യമല്ല തുടങ്ങിയ വിവാദ വിധി ന്യായങ്ങള്‍ മതേതര ഇന്ത്യയുടെ കെട്ടുറപ്പില്‍ വിള്ളല്‍ വീഴ്ത്തുന്നതും ആശങ്കാജനകവുമാണെന്നും ഇത്തരം സംഭവങ്ങളില്‍ വിവേകപരമായ സമീപനമാണ് വിശ്വാസികളില്‍ നിന്നുണ്ടാകേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് എം. സദറുദ്ദീന്‍ ബാഖവി അധ്യക്ഷനായി. വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍ നജ്മുദ്ദീന് മന്നാനി ഉദ്ഘാടനം ചെയ്തു. ഷാജഹാന് അമാനി, ഫസ്ലുദ്ദീന്‍ ദാരിമി സംസാരിച്ചു. ഭാരവാഹികളായി ഫസ്ലുദ്ദീന്‍ ദാരിമി (പ്രസിഡന്റ്), അബ്ദുല്‍ ജവാദ് ബാഖവി, മുഹമ്മദ് സാജിദ് മന്നാനി (വൈസ് പ്രസിഡന്റ്), എം. ഷാജഹാന് അമാനി (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ സമദ് മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ ഫാളിലി (ജോ. സെക്രട്ടറി), ജലാലുദ്ദീന്‍ മുസ് ലിയാര്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെടെ പതിനെട്ടംഗ കൗണ്‍സിലര്‍മാരേയും യോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."