HOME
DETAILS

ഖത്തറില്‍ ഇനി വാഹനാപകടങ്ങള്‍ മെട്രാഷ് ടു വഴിയും റിപ്പോര്‍ട്ട് ചെയ്യാം

  
backup
August 01 2016 | 15:08 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99

ദോഹ: ഖത്തറില്‍ വാഹനാപകടങ്ങള്‍ ഇ സര്‍വീസ് വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സംവിധാനമൊരുക്കിയതായി ഖത്തര്‍ ട്രാഫിക് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ 'മെട്രാഷ് ടു' വഴി വാഹനാപകടങ്ങള്‍ ട്രാഫിക് വിഭാഗത്തെ അറിയിക്കാനുളള സംവിധാനം ആരംഭിച്ചതായി ഡയരക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖറജി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ചെറിയ അപകടങ്ങളാണ് ഈ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടുതല്‍ സേവനങ്ങള്‍ ഇലക്ട്രാണിക് വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുളള നടപടി ക്രമങ്ങള്‍ ലഘൂകരിക്കാനും അപകടങ്ങള്‍ കാരണമുണ്ടാകുന്ന ഗതാഗതകുരുക്ക് ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ അപകടത്തിന്റെ നാലില്‍ കുറയാത്ത ഫോട്ടോ മെട്രാഷ് ടു വഴി ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലേക്ക് അയക്കണം. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ നമ്പര്‍, അപകടം നടന്ന സ്ഥലം എന്നിവ വ്യക്തമാക്കുന്നതാവണം ഫോട്ടോ. ഫോട്ടോ  ലഭിച്ചാല്‍ അതു സംബന്ധമായ സന്ദേശം ട്രാഫിക് വിഭാഗത്തില്‍ നിന്നും ലഭിക്കും. ട്രാഫിക് വിഭാഗം ഫോട്ടോ പരിശോധന നടത്തുകയും അപകടത്തിന്റെ കാരണക്കാരെ നിര്‍ണ്ണയിക്കുകയും ചെയ്യും. ഇത് സംബന്ധമായ സന്ദേശം അപകടത്തില്‍പ്പെട്ട ഇരകൂട്ടര്‍ക്കും അയക്കും.

തുടര്‍ന്ന് അപകടത്തിന് കാരണക്കരാനായ വാഹന ഉടമയുടെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍  നിന്നും വാഹനത്തിന്റെ വാഹനത്തിന്റെ അറ്റകുറ്റപണിക്കാവശ്യമായ നടപടികള്‍ സ്വീകരിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ സേവനം അറബിയെക്കൂടാതെ മലയാളത്തിലും ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉര്‍ദു ഭാഷകളിലും ലഭ്യമാവും.

പുതിയ സംവിധാനം കൂടി നിലവില്‍ വന്നതോടെ റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നാല് സംവിധാനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയതായി മഅ്മൂറ ട്രാഫിക് വിഭാഗം മോ്രവി ക്യാപ്റ്റന്‍ അബ്ദുല്ല മിസാദ് പറഞ്ഞു. മെട്രാഷ് ടു വിന് പുറമെ, ഇന്‍ഷൂറന്‍സ് കമ്പനികളിലുളള ട്രാഫിക് വിഭാഗത്തിലും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ നേരിട്ട് എത്തിയും അപകടങ്ങര്‍ റിപ്പോര്‍ട്ട് ചെയ്യാം. അതിനും പുറമെ അപകടം നടന്ന സ്ഥലത്ത് ട്രാഫിക് പെട്രോള്‍ വിഭാഗം എത്തുന്നതുവരെ കാത്തിരിന്നും അപകടങ്ങള്‍ ട്രാഫിക് വിഭാഗത്തെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനത്തിന്റെ പ്രചാരണത്തിനായി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ വിഭാഗം ഡയരക്ടര്‍ ്രബിഗേഡിയര്‍ ഇബ്രാഹിം മുഹമ്മദ് അല്‍ ഹറമിയും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago