ബി.ജെ.പി രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: ജമ്മുകശ്മിരിന് നല്‍കിയ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 1984ല്‍ രാജീവ് ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷമായിരിക്കും ബി.ജെ.പിക്കുണ്ടായിരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി നേടിയത് റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. അനുകമ്പയുടെ അടിസ്ഥാനത്തിലാണ് രാജീവ് ഗാന്ധിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചിരുന്നത്. അതേ രീതിയിലുള്ള ഒന്നായിരിക്കും ഇപ്പോള്‍ ബി.ജെ.പിക്ക് ലഭിക്കുകയെന്നും വിജയിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത മാതൃകയാണ് കശ്മിര്‍ വിഭജനമെന്നും അദ്ദേഹം ആരോപിച്ചു.
ജമ്മുകശ്മിരിനെ വിഭജിച്ചതിന് പിന്നില്‍ തികച്ചും രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ഈ വര്‍ഷം ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതുകൂടി ലക്ഷ്യം വച്ചാണ് കശ്മിരിനുള്ള പ്രത്യേക പരിരക്ഷ എടുത്തുകളയാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനും കേന്ദ്രം തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുദ്ധ രാഷ്ട്രീയമല്ല സംസ്ഥാനം വിഭജിക്കുന്നതിലേക്ക് എത്തിയതിനു പിന്നിലുള്ളത്. കള്ളപ്പണം തടയാനും അനധികൃത സ്വത്ത് സമ്പാദനം ഇല്ലാതാക്കാനും എന്ന് പറഞ്ഞാണ് നോട്ട് നിരോധനം നടപ്പാക്കിയത്. ഇത് ജനങ്ങളില്‍ വൈകാരികമായ ഒരവസ്ഥ സൃഷ്ടിക്കുകയെന്നതായിരുന്നു മോദി ലക്ഷ്യം വച്ചിരുന്നത്. സാമ്പത്തിക രംഗത്തിന്റെ ഒരു നല്ല നടപ്പായിരുന്നില്ല നോട്ട് നിരോധനത്തിന് പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."