HOME
DETAILS

രാജ്കുമാര്‍ കസ്റ്റഡിയില്‍ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് സര്‍ക്കാര്‍

  
backup
August 06 2019 | 22:08 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 

കൊച്ചി: രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള മെഡിക്കല്‍ രേഖകള്‍ വ്യാഴാഴ്ച ഹാജരാക്കണമെന്നു ഹൈക്കോടതി. നെടുങ്കണ്ടത്ത് പൊലിസ് കസ്റ്റഡിയില്‍ രാജ്കുമാറിന് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാടറിയിച്ചത്. എസ്.ഐ സാബുവിന്റെ ജാമ്യഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
അറസ്റ്റു ചെയ്ത രാജ്കുമാറിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയതുള്‍പ്പെടെയുള്ള വിശദാംശങ്ങളും ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചു.രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.


രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മേലുദ്യോഗസ്ഥരുടെ അറിവോടെയായിരുന്നുവെന്നും കസ്റ്റഡിയില്‍ നിന്ന് ജയിലില്‍ എത്തിക്കുന്നതുവരെ രാജ്കുമാറിന് പരിക്കുണ്ടായിട്ടില്ലെന്നും കേസിലെ ഒന്നാം പ്രതിയായ സാബു ജാമ്യാപേക്ഷയില്‍ ഉന്നയിച്ചു. സാബു ദേവികുളം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  43 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago