HOME
DETAILS
MAL
backup
June 02 2017 | 21:06 PM
കുന്ദമംഗലം: ദേശീയപാതയില്‍ പന്തീര്‍പാടം മുതല്‍ കൊടുവള്ളി വരെയുള്ള ഭാഗങ്ങളില്‍ ജപ്പാന് കുടിവെള്ള പദ്ധതിക്കായി റോഡ് കീറിയത് അപടകക്കെണിയൊരുക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പടനിലത്ത് ദേശീയപാതയില്‍ വാഴ നട്ടു.
മാസങ്ങള്‍ക്ക് മുന്‍പാണ് പദ്ധതിയുടെ ഭാഗമായി ടാറിങ് പൊളിച്ചുനീക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പടനിലത്ത് നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. തുടര്‍ച്ചയായ വളവുതിരിവുകളുള്ള റോഡിന്റെ ഇരുഭാഗത്തും ടാറിങ് പൊളിച്ചുനീക്കിയത് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് പതിമംഗലത്ത് ജപ്പാന് കുഴിയില്‍പ്പെട്ട കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് അപകടമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."