HOME
DETAILS

ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യണമെന്ന് അംബേദ്ക്കര്‍ ആവശ്യപ്പെട്ടോ? അംബേദ്ക്കറുടെ പേരില്‍ വ്യാജ ഉദ്ധരണി പ്രചരിപ്പിക്കുന്നതും സംഘ്പരിവാര്‍ തന്നെ !

  
backup
August 07 2019 | 06:08 AM

ambedkar-wanted-to-revoke-article-370-07-08-2019

 

ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 370 റദ്ദ് ചെയ്തതിനു രാഷട്രീയ കാരണ കണ്ടെത്താന്‍ സംഘ്പരിവാര്‍ ഉപയോഗിക്കുന്നത് അംബേദ്ക്കറുരെ പേരിലുള്ള ഒരു ഉദ്ധരണിയാണ്. ആ ഉദ്ധരണി അംബേദ്ക്കറിന്റേത് തന്നയാണോ ? അംബേദ്ക്കറിന്റേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഒന്നും ലഭ്യമല്ലെന്നാണ് ജയരാജന്‍ സി.എന്‍ എന്ന വ്യക്തി എഴുതിയ കുറിപ്പില്‍ പറയുന്നത്്. ഫെയ്‌സ്ബുക്കിലെ ആ കുറിപ്പ് വായിക്കാം.

 

സംഘപരിവാര്‍ ശക്തികള്‍ മുന്‍പേ തന്നെ വന്‍തോതില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ഒരു ഉദ്ധരണി ഇപ്പോള്‍ മാരുത വേഗത്തില്‍ നവ മാദ്ധ്യമങ്ങളില്‍ കൂടി കൂടുതല്‍ വ്യാപകമായിത്തീര്‍ന്നിരിക്കുന്നു.....

അതിനാല്‍ ചില കാര്യങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് പരാമര്‍ശിക്കുകയാണ്....

ആദ്യമായി ഇപ്പോള്‍ തീ പോലെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന ആ ഉദ്ധരണി താഴ കൊടുക്കുന്നു: :

' You wish India should protect your border, she should built roads in your areas, she should supply you food, grains and Kashmir should get equal status as India. But government of India should have only limited powers and Indian people should have no right in Kashmir. To give consent in your proposal, would be േൃലacherous thing against the interest of India and I, as a Law Minister of India, will never do.'

ഇപ്രകാരം അംബേദ്ക്കര്‍ പറഞ്ഞുവത്രെ....

എന്നാല്‍,

എവിടെയാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്? ഈയുളളവന്‍ ഇതിന്റെ സ്രോതസ്സ് തെരഞ്ഞു നടന്നു തളര്‍ന്നു പരാജയപ്പെട്ടു....!

News 18 ചാനല്‍ ഈ ഉദ്ധരണി ആരംഭിയ്ക്കുന്നതിന് മുമ്പ് പറയുന്നത്, A quote attributed to him says, എന്നാണ്....എവിടെ നിന്നാണ് ഇത് കിട്ടിയത് എന്ന് ചാനാല്‍ പറയുന്നില്ല...പകരം 'അദ്ദേഹവുമായി ബന്ധപ്പട്ട ഒരു ഉദ്ധരണി' എന്നു പറഞ്ഞു പോകുകയാണ്...

എന്തൊരു ഉത്തരവാദിത്തരാഹിത്യമാണ് ഈ മാദ്ധ്യമം കാണിച്ചു കൂട്ടുന്നത്?

പിന്നെ പലരും ചൂണ്ടിക്കാട്ടുന്നത് lawcomer.in എന്ന വെബ് സൈറ്റാണ്...അതില്‍ അംബേദ്ക്കറുടെ ആത്മകഥ എന്ന ഒരു ലിങ്ക് ഉണ്ട്. അതില്‍ നോക്കിയപ്പോള്‍ അത് ആ സൈറ്റിന്റെ അഡ്മിന്‍ തന്നെ എഴതിയതാണത്രെ! ഈ സൈറ്റില്‍ ഒരിടത്തും അംബേദ്ക്കര്‍ ഇപ്രകാരം പറഞ്ഞതായിട്ടുള്ള പഴയ രേഖകള്‍ റഫറന്‍സിന് സൂചിപ്പിച്ചിട്ടില്ല....

ഇനി നമുക്ക് അംബേദ്ക്കറെ കുറിച്ചുള്ള വിക്കിപീഡിയ പരിശോധിയ്ക്കാം....അതില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

Ambedkar opposed Article 370 of the Constitution of India, which granted a special status to the State of Jammu and Kashmir, and which was included against his wishes. Balraj Madhok reportedly said, Ambedkar had clearly told the Kashmiri leader, Sheikh Abdullah: 'You wish India should protect your borders, she should build roads in your area, she should supply you food grains, and Kashmir should get equal status as India. But Government of India should have only limited powers and Indian people should have no rights in Kashmir. To give consent to this proposal, would be a േൃലacherous thing against the interests of India and I, as the Law Minister of India, will never do it.'

മേല്‍പ്പറഞ്ഞത് സൂചിപ്പിക്കുന്നത്, മേല്‍പ്പറഞ്ഞ ഉദ്ധരണി അംബേദ്ക്കര്‍ ഷെയിഖ് അബ്ദുള്ളയോട് പരാമര്‍ശിച്ചെന്ന് പറയപ്പെട്ടിട്ടുള്ള ആള്‍ ബല്‍രാജ് മധോക് ആണ്....

ആരാണ് ബല്‍രാജ് മധോക്?

ജമ്മു കാശ്മീരില്‍ ആര്‍എസ്എസ് ആരംഭിയ്ക്കുുന്നതിന് മുഖ്യ പങ്കു വഹിച്ച ആളാണ് ഇദ്ദേഹം....പില്‍ക്കാലത്ത് ജനസംഘത്തിന്റെ പ്രവര്‍ത്തകനായി, പ്രസി!!!!ഡന്റായി.....

ആര്‍എസ്എസ് പിന്നെന്താണ് പറയേണ്ടത്? ഇതാണോ അംബേദ്ക്കറുടെ പേരില്‍ കൊട്ടിഘോഷക്കപ്പടുന്നത്? വേറെ എന്തെങ്കിലും ആധികാരികതയോടെ ചൂണ്ടിക്കാട്ടാനുണ്ടോ?

അംബേദ്ക്കറുടെ പ്രസംഗങ്ങളും രചനകളുമൊക്കെ തെരഞ്ഞെടുത്ത് ഗ്രന്ഥങ്ങളാക്കിയിട്ടുണ്ടല്ലോ...എവിടെയെങ്കിലും മേല്‍പ്പറഞ്ഞതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാണിച്ചു തരാന്‍ കഴിയുമോ?

അപ്പോള്‍ നമ്മള്‍ എല്ലാവരോടും ചോദിക്കണം 'നിങ്ങള്‍ക്ക് ഇതെവിടെ നിന്ന് കിട്ടി?' എന്ന്.....

എന്റെ കൈവശം ലഭ്യമായ ഒന്ന് Dr. BABASAHEB AMBEDKAR WRITINGS AND SPEECHES Vol. 14 PART TWO (Section IV) ആണ്. ഇത് എഡിറ്റ് ചെയ്തിരിക്കുന്നത് Vasant Moon ആണ്...

അതില്‍ അംബേദ്ക്കര്‍ കാശ്മിരിനെ കുറിച്ച് പറയുന്നത് അതേ പടി ഞാന്‍ താഴേയ്ക്ക് പകര്‍ത്തുന്നു...:

How dangerous it has been to us this policy of doing the impossible and of being too good is illutsrated by the great drain on our resources made by our military expenditure, by the difficutly of getting food for our starving millions and by difficutly of getting aid for the indutsrialization of our coutnry.
Out of 350 crores of rupees of revenue we raise annually, we spend about Rs. 180 crores of rupees on the Army. It is a colossal expenditure which has hardly any parallel. This colossal expenditure is the direct result of our foreign policy. We have to foot the whole of our Bill for our defence ourselves because we have no friends on which we can depend for help in any emergency that may arise. I have been wondering whether this is the right sort of foreign policy.

Our quarrel with Pakistan is a part of our foreign policy about which I feel deeply dissatisfied. There are two grounds which have disturbed our relations with Pakistan—one is Kashmir and the other is the condition of our people in East Bengal. I felt that we should be more deeply concerned with East Bengal where the condition of our people seems from all the newspapers intolerable than with Kashmir. Notwithstanding this we have been staking our all on the Kashmir issue. Even then I feel that we have been fighting on an unreal issue. The issue on which we are fighting most of the time is, who is in the right and who is in the worng. The real issue to my mind is not who is in the right but what is right. Taking that to be the main question, my view has always been that the right solution is to partition Kashmir. Give the Hindu and Buddhist part to India and the Muslim part to Pakistan as we did in the case of India. We are really not concerned with the Muslim part of Kashmir. It is a matter between the Muslims of Kashmir and Pakistan. They may decide the issue as they like. Or if you like, divide it into three parts; the Ceasefire zone, the Valley and the JammuLadhak Region and have a plebiscite only in the Valley. What I am afraid of is that in the proposed plebiscite, which is to be an overall plebiscite, the Hindus and Buddhists of Kashmir are likely to be dragged into Pakistan against their wishes and we may have to face the same problems as we are facing today in East Bengal. (13211322 പേജുകള്‍)

എന്താണ് ചുരുക്കത്തില്‍ മഹാനായ അംബേദ്ക്കര്‍ പറയുന്നത്?

1. നമ്മുടെ കുഴപ്പങ്ങള്‍ കൊണ്ട് അയല്‍രാജ്യങ്ങളുമായിട്ടുള്ള സൗഹൃദം നഷ്ടപ്പെട്ടതു കാരണം പട്ടിണി മാറ്റാന്‍ ചെലവഴിയ്‌ക്കേണ്ട പണം സൈനികവല്‍ക്കരണത്തിനായി ചെലവഴിയ്‌ക്കേണ്ടി വരുന്നു....

2. പാക്കിസ്ഥാനുമായിട്ടുള്ള വഴക്ക് നമ്മുടെ വിദേശനയത്തിന്റെ ഭാഗമാണ്...അംബേദ്ക്കര്‍ അതില്‍ അങ്ങേയറ്റം അതൃപ്തി പ്രകടിപ്പിച്ചു....ഈ വഴക്കിന് കാരണം കാശ്മീരും കിഴക്കന്‍ ബംഗാളിലെ ദയനീയസ്ഥിതിയുമാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു..

3. കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമായി അദ്ദേഹം പറയുന്നത് കാശ്മീരിനെ വിഭജിച്ചു മുസ്ലീം ഭാഗം പാക്കിസ്ഥാനും ഹിന്ദുബുദ്ധ ഭാഗം ഇന്ത്യയിലേക്കും ലയിപ്പിക്കാനാണ്...ഇന്ത്യപാക് വിഭജനം നടന്നതു പോലെ ഇതും ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്..

4. വിഭജിക്കാതെ സ്വയം നിര്‍ണ്ണായകാവകാശം നടത്തിയാല്‍ ഭൂരിപക്ഷം മുസ്ലീങ്ങളും പാക്കിസ്ഥാനിലേക്ക് പോകാന്‍ താല്‍പ്പര്യപ്പെടുകയും അതിന്റെ ഫലമായി ഹിന്ദുക്കളും ബുദ്ധമതക്കാരും പാക്കിസ്ഥാനിലേക്ക് പോകാന്‍ നിര്‍ബന്ധിതരായി തീരുകയും ചെയ്യും എന്ന ഭയം അദ്ദേഹം പ്രകടിപ്പിക്കുന്നു...കിഴക്കന്‍ ബംഗാളില്‍ സംഭവിച്ചത് അദ്ദേഹം ആനുഷാംഗികമായി പരാമര്‍ശിക്കുന്നു...

അംബേദ്ക്കര്‍ സ്വയം നിര്‍ണ്ണായകാവകാശത്തെ കുറിച്ച് അനുകൂലമായും സൈനികവല്‍ക്കരണത്തിന് വിരുദ്ധമായും നിലപാടുള്ള ആളാണ് എന്ന് തെരഞ്ഞെടുക്കപ്പെട്ട കൃതികളില്‍ പതിനഞ്ചാം വാളിയത്തില്‍ താഴെ പറയും രീതിയില്‍ എഴുതിയതായി പല ലേഖനങ്ങളിലും കാണുന്നുണ്ട്..:

'It is not possible for us to borrow something from the line of action taken by the League of Nations with regard to the plebiscite in Upper Silesia and AlsaceLorraine which we can usefully carry into the Kashmir dispute and have the matter settled quickly so that we can release Rs. 50 crores from the Defence Budget and utilise it for the benefit of our people?'
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം അംബേദ്ക്കര്‍ കാശ്മീരിലെ സൈനികവല്‍ക്കരണത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു എന്നതാണ്...

കാശ്മീരുമമായി ബന്ധപ്പെട്ട ഒരു ഭാഗം കൂടി തെരഞ്ഞെടുത്ത കൃതികളിലെ പതിനഞ്ചാം വാളിയത്തില്‍ 129ആം പേജില്‍ കൊടുത്തതായി ചില വെബ് സൈറ്റുകളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. അത് കൂടി വായനക്കാരുടെ പരിശോധനയ്ക്കായി താഴെ കൊടുക്കുന്നു...:

Then I come to Kashmir. As the House will see, there is a special provision with regard to Kashmir and that provision differs in one important respect and that is that the Kashmir representatives will not be elected by the people. Now, the reason for making an exception in regard to Kashmir is this, namely, that Kashmir is a part of India in a very attenuated manner, so to say. The Article relating to Kashmir says that only Article 1 applies, that is to say, Kashmir is part of the territories of India. The application of the other provisions of the Constitution, that Article says, will depend upon the President, who may in consultation with the Government of Kashmir apply the rest of the Articles with such modifications and alterations as he may determine. As the honourable House may probably know, there has been already issued an order in regard to Kashmir in which the President has modified the Article providing for the representation of States in Parliament by stating that he shall nominate the represntatives of Kashmir in consultation with the Government of Kashmir. I think it was issued on the 26th January. That being so, there is really no room for this Parliament to make any provision with regard to the representation of Kashmir in Parliament in a manner different from what has been provided in the Bill. I think that nothing more is necessary for the purpose of elucidating how the First Schedule has been brought into being.
മേല്‍പ്പറഞ്ഞിരിക്കുന്ന 1950 ജനുവരി 26ന് പുറത്തിറക്കിയ The constitution (Application to Jammu and Kashmir )order, 1950 ലും ആര്‍ട്ടിക്കിള്‍ 370 ലെ അധികാരങ്ങംബള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്...ഇവിടെയും അംബേദ്ക്കര്‍ ആര്‍ട്ടിക്കിള്‍ 370നെ വിമര്‍ശിക്കുന്നതായി കാണുന്നില്ല.. (വാസ്തവത്തില്‍ ഈ ഉദ്ധരണി മറ്റൊരു വിഷയമായിരിക്കാമെങ്കിലും കാശ്മീര്‍ പരാമര്‍ശമെന്ന നിലയ്ക്ക് അവതരിപ്പിച്ചതാണ്)

അംബേദ്ക്കര്‍ കാശ്മീര്‍ താഴ് വരയില്‍ സമാധാനം കാംക്ഷിച്ച, സൈനികവല്‍ക്കരണം പരിമിതപ്പെടുത്താന്‍ ആഗ്രഹിച്ച ആളാണ് എന്നതു മാത്രമാണ് ലഭ്യമായ രേഖകള്‍...അദ്ദേഹത്തിന്റെ പേരില്‍ ഉത്തരവാദിത്തമില്ലാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ധാര്‍മ്മികമല്ല എന്നു മാത്രം സൂചിപ്പിക്കട്ടെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago