HOME
DETAILS

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

  
Farzana
October 09 2024 | 08:10 AM

PV Anwar MLA Apologizes for Controversial Remarks Against Kerala CM Pinarayi Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.വി. അന്‍വര്‍ എം.എല്‍.എ. നാക്കുപിഴയെന്നും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അന്‍വര്‍ അന്‍വര്‍ ഫേസ്ബുക്ക് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
 
അപ്പന്റെ അപ്പനായാലും മറുപടിയെന്ന് പറഞ്ഞതിന് മാപ്പ് പറയുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍ വിശദമാക്കുന്നു. ബുധനാഴ്ച രാവിലെ നിയമസഭ മന്ദിരത്തിനു മുന്നില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെ അന്‍വറിന്റെ പരാമര്‍ശം. 

'മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ നാക്കുപിഴ സംഭവിച്ചു. മുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലോ ഞാന്‍ മറുപടി പറയുമെന്ന ഒരു പരാമര്‍ശം എന്റെ നാവില്‍നിന്ന് വീണുപോയി. ഒരിക്കലും അപ്പന്റെ അപ്പന്‍ എന്ന രീതിയില്‍ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കു എത്ര മുകളിലുള്ള ആളായാലും പ്രതികരിക്കുമെന്നാണ് ഉദ്ദേശിച്ചത്. വാക്കുകള്‍ അങ്ങനെ ആയിപോയതില്‍ അങ്ങേയറ്റത്തെ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും എല്ലാവരോടും മാപ്പു പറയുന്നു, ഖേദം പ്രകടിപ്പിക്കുന്നു, ആത്മാര്‍ഥമായ ക്ഷമ ചോദിക്കുകയാണ്' അന്‍വര്‍ വിഡിയോയില്‍ പറയുന്നു. അന്‍വര്‍ വ്യക്തമാക്കുന്നു. 

ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ചശേഷം അന്‍വര്‍ എ.എല്‍.എ ആദ്യമായാണ് നിയമസഭയില്‍ എത്തിയത്. കഴുത്തില്‍ ഡി.എം.കെയുടെ ഷാളണിഞ്ഞ്, കൈയില്‍ ചുവന്ന തോര്‍ത്തുമായാണ് അന്‍വര്‍ എത്തിയത്. പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയില്‍ ലീഗ് എം.എല്‍.എ എ.കെ.എം. അഷ്‌റഫിനോട് ചേര്‍ന്നാണ് അന്‍വറിന്റെ ഇരിപ്പിടം. അതേസമയം മുഖ്യമന്ത്രി ബുധനാഴ്ചയും നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

https://www.facebook.com/reel/1269786234474341



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  11 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  11 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  11 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  11 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  11 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  11 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  11 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  11 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  11 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  11 days ago