ധന്‍രാജ് വധം: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ ഒന്‍പതാം പ്രതി വെള്ളൂര്‍ കാരയില്‍ പി. രാജേഷ് കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ തലശേരി സെഷന്‍സ് കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്.ഐ.ആറില്‍ ഒന്‍പതാം പ്രതി മറ്റൊരാളാണെന്നും പിന്നീട് കുറ്റപത്രത്തില്‍ മനഃപൂര്‍വം പ്രതിയാക്കുകയായിരുന്നെന്നുമാണ് ഹരജിക്കാരന്റെ വാദം. എന്നാല്‍, കേസില്‍ കുറ്റപത്രം നല്‍കിയതിനാല്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇതു കണക്കിലെടുത്താണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
സി.പി.എം പ്രവര്‍ത്തകനായിരുന്ന ധന്‍രാജ് 2016 ജൂലായ് 11ന് രാത്രിയിലാണ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒരുസംഘം മാരകായുധങ്ങളുമായി വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."