കെ.യു അരുണനെതിരേ പാര്‍ട്ടി നടപടിക്ക് നിര്‍ദേശം
തിരുവനന്തപുരം: ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന് സി.പി.എം നേതാവും ഇരിങ്ങാലക്കുട എം.എല്‍.എയുമായ പ്രൊഫ. കെ.യു അരുണനെതിരേ പാര്‍ട്ടി നടപടിക്ക് ശുപാര്‍ശ.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ അരുണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഉചിത നടപടിയെടുക്കണമെന്നാണ് ശുപാര്‍ശ. പുല്ലൂര്‍ ഊരകത്ത് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ആര്.എസ്.എസ് നടത്തിയ പുസ്തക വിതരണ പരിപാടിയില്‍ അരുണന് പങ്കെടുത്തത്. സി.പി.എം പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന് എം.എല്‍.എയെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. കൂടാതെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അരുണന് ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."