കോണ്‍ഗ്രസ് തടയാന്‍ തയ്യാറായിരുന്നെങ്കില്‍ ബാബ്റി മസ്ജിദ് പൊളിക്കുമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്
ഡല്‍ഹി: കോണ്‍ഗ്രസ് തയ്യാറായിരുന്നെങ്കില്‍ 1992 ല്‍ ബാബ്റി മസ്ജിദ് പൊളിക്കുന്നത് തടയാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിന് വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. പള്ളി പൊളിച്ചത് തങ്ങളല്ലെന്ന് പറഞ്ഞുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംസ റാവു വിശ്വാസത്തിലെടുത്തെന്നും ദിഗ് വിജയ്സിങ് പറഞ്ഞു.
കോണ്‍ഗ്രസ് തയ്യാറായിരുന്നെങ്കില്‍ അന്നത്തെ സംഘപരിവാര്‍ ഫാസിസത്തെ തടയിടാമായിരുന്നു പക്ഷേ പ്രധാനമന്ത്രി നരസിംഹ റാവുവും നേതൃത്വവും കാര്യങ്ങളെ അവര്‍ക്ക് വിട്ടുകൊടുത്തു.
ബാബ്റി മസ്ജിദ് പൊളിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും അന്നത്തെ കോണ്‍ഗ്രസാണ് അതിന് ഉത്തരവാദികള്‍ എന്നും സിങ് ആരോപിച്ചു. റാവുവിന്റെ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി അര്ജുന് സിംഗ് ബാബ്റി മസ്ജിദ് പൊളിച്ച് മാറ്റിയതിന് പിന്നാലെ രാജിക്കൊരുങ്ങി പിന്നീട് കോണ്‍ഗ്രസിന്റെ സമ്മര്‍ദം മൂലം പിന്‍വാങ്ങുകയായിരുന്നു ദിഗ്വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
ബാബ്റി മസ്ജിദ് പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കവേയായിരുന്നു തകര്‍ക്കപ്പെട്ടത്. മസ്ജിദ് നിലകൊള്ളുന്ന സ്ഥലവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടത് പരിഗണനയിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."