HOME
DETAILS

വനിതാ നേതാക്കള്‍ക്കെതിരേ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി: മന്ത്രി

  
backup
October 13 2018 | 04:10 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

തിരുവനന്തപുരം: വനിതാ നേതാക്കള്‍ക്കെതിരേ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ. ശബരിമല വിഷയത്തില്‍ അഡ്വ. പി. സതീദേവിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കണം.
സുപ്രീം കോടതി വിധിയനുസരിച്ച് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിന് പുരോഗമനവാദികളായ നിരവധിപേര്‍ രംഗത്തെത്തി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. കേരള സര്‍ക്കാര്‍ കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. ഇതിനെതിരേ ജനങ്ങളെ ഇളക്കിവിട്ട് വൈകാരികമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരേ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയും അടക്കം നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഇവരെല്ലാം തന്നെ സ്ത്രീകളുടെ അവകാശ നിഷേധം, സ്ത്രീകള്‍ക്ക് നേരെയുള്ള അവഹേളനം എന്നിവയ്‌ക്കെതിരേ രംഗത്തുവരികയും കോടതിവിധിയെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ എം.പി പി.കെ ശ്രീമതി ടീച്ചര്‍, കേരള വനിത കമ്മിഷന്‍ ചെയര്‍മാന്‍ എം.സി ജോസഫൈന്‍, യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തുടങ്ങിയ നിരവധിപേര്‍ അഭിപ്രായം പ്രകടിപ്പിച്ചത്.
ഇവരെയെല്ലാം കടന്നാക്രമിച്ച് നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരേ സൈബര്‍ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കണം.
രാഷ്ട്രീയലക്ഷ്യം മനസില്‍ വച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നേരെ എന്തും വിളിച്ചു പറയുന്ന അവസ്ഥ അനുവദിച്ചുകൂട. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരള ജനത മുന്നോട്ട് വരണം.
നമുക്ക് കേരളത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് വേണ്ടത്. സാമൂഹ്യനീതി നിഷേധിക്കുന്നവര്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago